Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeringathurchevron_rightപുല്ലൂക്കരയിൽ ഭർത്താവ്...

പുല്ലൂക്കരയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തു​ കൊന്നു

text_fields
bookmark_border
പുല്ലൂക്കരയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തു​ കൊന്നു
cancel
camera_alt

കൊല്ലപ്പെട്ട ര​തി, പ്ര​തി മോ​ഹ​നൻ

പെ​രി​ങ്ങ​ത്തൂ​ർ: പു​ല്ലൂ​ക്ക​ര​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. പെ​രി​ങ്ങ​ത്തൂ​രി​ന​ടു​ത്ത പു​ല്ലൂ​ക്ക​ര വി​ഷ്ണു​വി​ലാ​സം യു.​പി സ്കൂ​ളി​നു സ​മീ​പ​ത്തെ പ​ടി​ക്കൂ​ലോ​ത്ത് ര​തി​യാ​ണ്​ (50) കി​ട​പ്പു​മു​റി​യി​ൽ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് മോ​ഹ​ന​നെ ചൊ​ക്ലി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ഴു​ത്ത​റു​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്ന്​ ക​രു​തു​ന്ന ചെ​റു​ക​ത്തി പൊ​ലീ​സ് പ്ര​തി​യി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്തു. ക​ഴു​ത്ത​റു​ത്ത​തി​നു​ശേ​ഷം മ​രി​ച്ചെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ര​തി​യു​ടെ കൈ​ത്ത​ണ്ട​യും മു​റി​ച്ച നി​ല​യി​ലാ​ണ്. ര​തി​യു​ടെ അ​ല​ർ​ച്ച കേ​ട്ട് ഓ​ടി​യെ​ത്തി​യ പ​രി​സ​ര​വാ​സി​ക​ൾ അ​ട​ച്ചി​ട്ട വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ 11 മ​ണി​ക്കാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം.

ജീ​വി​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​ത്ത​തും ജീ​വി​ത​നൈ​രാ​ശ്യ​വും ഭാ​ര്യ​യെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​വു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​​‍െൻറ കാ​ര​ണ​മാ​യി ഭ​ർ​ത്താ​വ് മോ​ഹ​ന​ൻ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. മോ​ഹ​ന​ന് ജോ​ലി​യൊ​ന്നു​മി​ല്ല. ഭാ​ര്യ പു​ല്ലൂ​ക്ക​ര​യി​ൽ ​ടെ​യ്​​​ല​റി​ങ്​ ജോ​ലി​ക്കു പോ​യാ​ണ് നി​ത്യ​വൃ​ത്തി ക​ഴി​ച്ചു പോ​ന്നി​രു​ന്ന​ത്. ഇ​വ​ർ​ക്ക് ര​ണ്ടു മ​ക്ക​ളു​ണ്ട്. വ​യ​റി​ങ്​​ ജോ​ലി​ക്കാ​ര​നാ​യ ധ​നി​ത്ത്, ധ​നു​ഷ. ഇ​വ​രി​ൽ ധ​നു​ഷ വി​വാ​ഹി​ത​യാ​ണ്.

കു​റ​ച്ചു നാ​ളാ​യി മ​ദ്യ​പി​ച്ചി​രു​ന്ന മോ​ഹ​ന​ൻ മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സ്വ​യം പ​രി​ക്കേ​ൽ​പി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യാ​നാ​യി​രു​ന്നു ഉ​ദ്ദേ​ശി​ച്ച​തെ​ന്നും ക​സ്​​റ്റ​ഡി​യി​ലു​ള്ള മോ​ഹ​ന​ൻ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞു. മോ​ഹ​ന​‍െൻറ കൈ​യി​ലും നെ​ഞ്ചി​ലും മു​റി​വേ​റ്റ പാ​ടു​ക​ളു​ണ്ട്.

ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ, സി.​ഐ ഷാ​ജു, എ​സ്.​ഐ സൂ​ര​ജ് ഭാ​സ്ക​ർ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തി. ഫോ​റ​ൻ​സി​ക് സം​ഘ​വും തെ​ളി​വു ശേ​ഖ​രി​ച്ചു. പോ​സ്റ്റ്​​മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം പ​രി​യാ​ര​ത്തേ​ക്കു കൊ​ണ്ടു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Husband beheads wife in Peringathur
Next Story