Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeringathurchevron_rightഅണിയാരത്ത് വീട്ടിൽ 31...

അണിയാരത്ത് വീട്ടിൽ 31 പവനും 4000 രൂപയും മോഷണം പോ​യ​താ​യി പ​രാ​തി

text_fields
bookmark_border
theft case
cancel

പെ​രി​ങ്ങ​ത്തൂ​ർ: അ​ണി​യാ​ര​ത്ത് വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച 31 പ​വ​ന്റെ ആ​ഭ​ര​ണ​ങ്ങ​ളും 4,000 രൂ​പ​യും മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. പ്ര​വാ​സി​യാ​യ അ​ണി​യാ​ര​ത്തെ വ​ലി​യ പ​റ​മ്പ​ത്ത് മു​ഹ​മ്മ​ദ് റ​സ​ലി​ന്റെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് സ്വ​ർ​ണ​വും പ​ണ​വും മോ​ഷ​ണം പോ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ക​ത്ത് സൂ​ക്ഷി​ച്ച 31 പ​വ​ന്റെ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ​ണം പോ​യ​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. തു​ട​ർ​ന്ന് മു​ഹ​മ്മ​ദ് റ​സ​ൽ ചൊ​ക്ലി പോലീ​സി​ൽ പ​രാ​തി ന​ൽ​കി. ചൊ​ക്ലി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
TAGS:robberygoldmoneystolen
News Summary - house robbery in aniyaram
Next Story