കോവിഡ് പരിശോധന: വീട്ടമ്മക്ക് ഒരേസമയം രണ്ടുതരം ഫലം
text_fieldsപെരിങ്ങത്തൂര്‍: കോവിഡ് പരിശോധന നടത്തിയ വീട്ടമ്മക്ക് ഒരേ ദിവസം കിട്ടിയത് രണ്ടുതരം ഫലം. കോയമ്പത്തൂരില്‍ ചികിത്സക്കായി പോകാൻ പരിശോധന നടത്തിയ പെരിങ്ങത്തൂര്‍ സ്വദേശിനി ഈരായിെൻറവിട ശരീഫക്കാണ് (63) ഈ അനുഭവം. ആർ.ടി.പി.സി.ആറിെൻറ ആദ്യ ഫലത്തില്‍ സംശയം തോന്നിയ ബന്ധുവായ ഡോക്ടര്‍ ആൻറിജന്‍ കിറ്റ് വാങ്ങി പരിശോധന നടത്തി.
രണ്ടാമതും പരിശോധന നടത്തിയതിൽ സംശയം തോന്നി വീണ്ടും ആര്.ടി.പി.സി.ആര് പരിശോധന നടത്താന്‍ തീരുമാനിച്ചു. ആദ്യ ഫലം പോസിറ്റിവും പിന്നീടുള്ളതെല്ലാം നെഗറ്റിവുമായിരുന്നു.
നാദാപുരത്തെ ഒരു സ്വകാര്യ ലബോറട്ടറിയില്നിന്നുമായിരുന്നു ആദ്യ പരിശോധന. പിന്നീട് വടകരയിലെ സ്വകാര്യ ലാബിൽ ആര്.ടി.പി.സി.ആര് പരിശോധന നടത്തിയത് നെഗറ്റിവായിരുന്നു. എങ്കിലും മേക്കുന്നിലെ ആരോഗ്യ കേന്ദ്രത്തില്‍നിന്ന് ക്വാറൻറീനില്‍ കഴിയാനാണ് നിർദേശിച്ചത്. കണ്ണൂരിലെ ജില്ല കൺട്രോള് സെല്ലില്‍നിന്ന് വിളിച്ചപ്പോള്‍ സംഭവം വിവരിച്ച വീട്ടുകാരോട് വിവരം മേലധികാരികള്‍ക്ക് കൈമാറാമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ബന്ധുക്കള്‍.