മദ്യലഹരിയിൽ പട്ടിയെ അഴിച്ചുവിട്ടു കടിപ്പിച്ചതായി പരാതി
text_fieldsപെരിങ്ങത്തൂർ: കരിയാടും പരിസരപ്രദേശങ്ങളിലും റെഡിമെയ്ഡ് വസ്ത്രങ്ങൾ വിൽപന നടത്തിവന്നിരുന്ന ചെറുപ്പക്കാരെ വളർത്തുപട്ടിയെ അഴിച്ചുവിട്ടു കടിപ്പിച്ചു പരിക്കേൽപിച്ചതായി പരാതി. പട്ടിയുടെ കടിയേറ്റ മാനന്തേരി സ്വദേശി നഫ്സലിനെ ആദ്യം തലശ്ശേരി ഗവ. ആശുപത്രിയിലും പിന്നീട് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
കരിയാട് സ്വദേശിയാണ് പട്ടിയെ വിട്ട് നഫ്സലിനെയും സുഹൃത്തായ റിയാസിനെയും ആക്രമിച്ചത് എന്നാണ് ചൊക്ലി പൊലീസിൽ നൽകിയ പരാതി. ഇയാൾ മദ്യലഹരിയിലാണെന്നും പരാതിയിൽ പറയുന്നു. കോവിഡ് മഹാമാരി മൂലം കടയിലെ കച്ചവടം മോശമായതിനാലാണ് രണ്ടുപേരും നടന്നു വിൽപനക്കിറങ്ങിയത്.