Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.എസ്.എസ് നേതാവിന്‍റെ വീട്ടിൽ ബോംബ് സ്ഫോടനം

text_fields
bookmark_border
ആർ.എസ്.എസ് നേതാവിന്‍റെ വീട്ടിൽ ബോംബ് സ്ഫോടനം
cancel

പെരിങ്ങോം: കാങ്കോൽ ആലക്കാട് ആർ.എസ്.എസ് നേതാവിന്‍റെ വീട്ടിൽ ബോംബ് സ്​ഫോടനം. ബോംബ്​ നിർമാണത്തിനിടയിലാണ്​ സ്​ഫോടനമെന്നാണ്​ സൂചന. സംഭവത്തെത്തുടർന്ന്​ പൊലീസ്​ സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. ഞായറാഴ്​ച ഫോറൻസിക്​ വിദഗ്​ധർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന്​ പെരിങ്ങോം പൊലീസ്​ അറിയിച്ചു.

തെളിവുകളൊക്കെ നശിപ്പിച്ചതായാണ്​ വിവരം. പരിക്കേറ്റ നേതാവിനെ സംഭവസ്ഥലത്തുനിന്ന്​ അജ്​ഞാത കേന്ദ്രത്തിലേക്ക്​ ചികിത്സക്കായി മാറ്റിയതായും വിവരമുണ്ട്​. സംഭവത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന്​ സി.പി.എം പെരിങ്ങോം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നേതാവിന്റെ വീട്ടിലാണ് സ്ഫോടനം നടന്നതെന്നും പരിക്കേറ്റതിനെ തുടർന്ന്​ പുറമെനിന്ന്​ എത്തിയ വാഹനത്തിൽ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായും സി.പി.എം പറഞ്ഞു.

നാടിന്റെ സമാധാനം തകർക്കാനും അക്രമം നടത്താനും ആർ.എസ്.എസ് കോപ്പുകൂട്ടുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bomb blast at RSS leader's house
Next Story