Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeringathurchevron_rightബി.എം.എസ് നേതാവിന്റെ...

ബി.എം.എസ് നേതാവിന്റെ ഓട്ടോ തീവെച്ച് നശിപ്പിച്ചു

text_fields
bookmark_border
autorickshaw burnt
cancel
camera_alt

പെ​രി​ങ്ങ​ത്തൂ​ർ ഗു​രു​ജിമു​ക്കി​ൽ തീ​വെ​ച്ച് ന​ശി​പ്പി​ച്ച ബി.​എം.​എ​സ് നേ​താ​വ് ഇ.​കെ. മ​നോ​ജി​ന്റെ ഓ​ട്ടോ​റി​ക്ഷ

പെ​രി​ങ്ങ​ത്തൂ​ർ: ബി.​എം.​എ​സ് നേ​താ​വി​ന്റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ തീ​വെ​ച്ച് ന​ശി​പ്പി​ച്ചു. പാ​നൂ​ർ ന​ഗ​ര​സ​ഭ ബി.​എം.​എ​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് പെ​രി​ങ്ങ​ത്തൂ​ർ ഗു​രു​ജിമു​ക്കി​ന് സ​മീ​പം അ​ക്ക​രാ​മ്മ​ൽ അ​രു​കു​നി​യി​ൽ മ​നോ​ജി​ന്റെ ഓ​ട്ടോ​റി​ക്ഷ​യാ​ണ് ന​ശി​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ര​ണ്ട​ര​യോ​ടു​കൂ​ടി​യാ​ണ് തീ​വെ​ച്ച​ത്.

ക​ന​ത്ത പു​ക മു​റി​യി​ലേ​ക്ക് വ​ന്ന​പ്പോ​ഴാ​ണ് ഉ​റ​ങ്ങി​ക്കി​ട​ന്ന മ​നോ​ജി​ന്റെ കു​ടും​ബം ഓ​ട്ടോ ക​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞ​ത്. വീ​ടി​ന്റെ പിറ​കു​വ​ശ​ത്തെ മു​റ്റ​ത്താ​ണ് ഓ​ട്ടോ​റി​ക്ഷ നി​ർ​ത്തി​യി​രു​ന്ന​ത്. ഓ​ട്ടോ​ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് നി​ർ​ത്തി​യി​ട്ട​താ​ണ്. മ​നോ​ജ് വീ​ട് തു​റ​ന്നു പു​റ​ത്തേ​ക്ക് എ​ത്തു​മ്പോ​ഴേ​ക്കും ഓ​ട്ടോ​റി​ക്ഷ ക​ത്തി ന​ശി​ച്ചി​രു​ന്നു. മു​റ്റ​ത്തു​വി​രി​ച്ച ടാ​ർ​പോ​ളി​നും ജ​ന​ലും സ​മീ​പ​ത്തെ വി​റ​കു​ക​ളും ക​ത്തി ന​ശി​ച്ചു. മ​ത്സ്യം വ​ള​ർ​ത്തി​യി​രു​ന്ന അ​ക്വേ​റി​യ​വും ന​ശി​ച്ചു. ചൊ​ക്ലി പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി.​എം.​എ​സ് പാ​നൂ​ർ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ങ്ങ​ത്തൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.

പ്ര​ക​ട​നം ഗു​രു​ജി​മു​ക്കി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് പെ​രി​ങ്ങ​ത്തൂ​രി​ൽ സ​മാ​പി​ച്ചു. ബി.​എം.​എ​സ് ജി​ല്ല സെ​ക്ര​ട്ട​റി എം. ​വേ​ണു​ഗോ​പാ​ൽ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ര​ത്നാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി.​കെ. ബി​നീ​ഷ്, രാ​ജ​ൻ ക​ന​ക​ശ്രീ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ. ​രാ​ജേ​ഷ്, കെ.​പി. മ​ഹേ​ഷ്, പി.​പി. ര​ജി​ൽ​കു​മാ​ർ, എം.​പി. പ്ര​ജീ​ഷ്, സി.​പി. രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsautorickshaw
News Summary - BMS leader's auto was destroyed by fire
Next Story