മേക്കുന്നിൽ 18 പേർ മരണശേഷം മറ്റുള്ളവർക്ക് കാഴ്ചയാകും
text_fieldsബാലൻ പീടിക കൂഫിയ മദ്റസയിൽ നടന്ന നേത്രദാന പക്ഷാചരണ പരിപാടി വാർഡ് കൗൺസിലർ മുസ്തഫ കല്ലുമ്മൽ ഉദ്ഘാടനം ചെയ്യുന്നുഉദ്ഘാടനം ചെയ്യുന്നു
പെരിങ്ങത്തൂർ: 18 പേർ മരണശേഷം കണ്ണുകൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി. മേക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ബാലൻ പീടിക കൂഫിയ മദ്റസയിൽ നടന്ന പരിപാടിയിലാണ് നേത്രദാന സമ്മതപത്രം നൽകിയത്.
കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും പരിപാടിക്കെത്തിയവരുമായ 18 പേരാണ് നേത്രദാന സമ്മതപത്രം മെഡിക്കൽ ഓഫിസർക്ക് കൈമാറിയത്.
വാർഡ് കൗൺസിലർ മുസ്തഫ കല്ലുമ്മൽ പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. റോസ്ന രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പിണറായി സാമൂഹികാരോഗ്യ കേന്ദ്രം ഒപ്റ്റോമെട്രിസ്റ്റ് ടി.പി. പ്രിൻഷ ക്ലാസെടുത്തു. കാഴ്ച പരിശോധനയും നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ആർ. ദീപലേഖ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. ലതിഷ ബായ്, ആശാവർക്കർ പ്രമീള എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

