മരത്തിൽ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷകരായി അഗ്നിരക്ഷസേന
text_fieldsമരത്തിന് മുകളില് കുടുങ്ങിയ തൊഴിലാളിയെ പേരാവൂര് അഗ്നിരക്ഷസേന അംഗങ്ങള് രക്ഷപ്പെടുത്തുന്നു
പേരാവൂർ: പെരിങ്ങാനം റോഡിൽ മരം മുറിക്കുന്നതിനിടെ മുകളില് കുടുങ്ങിയ തൊഴിലാളിയെ പേരാവൂര് അഗ്നിരക്ഷസേന അംഗങ്ങള് രക്ഷപ്പെടുത്തി. കോളയാട് പെരുവ സ്വദേശി വിജേഷാണ് മരത്തിൽ കുടുങ്ങിയത്. മരം മുറിക്കുന്നതിടെ കൊമ്പ് തട്ടി പരിക്കേറ്റ വിജേഷിനെ വല ഉപയോഗിച്ചാണ് ശ്രമകരമായി താഴെയിറക്കിയത്.
രക്ഷാപ്രവര്ത്തനങ്ങള്ക്ക് സ്റ്റേഷന് ഓഫിസര് സി. ശശി, പി.വി. ബെന്നി, നൗഷാദ്, ജോണ്, അര്ജുന്, വിജിത്ത് കുമാര്, വിനു, ബാലകൃഷ്ണന് തുടങ്ങിയവര് നേതൃത്വം നല്കി. വിജേഷിനെ പേരാവൂര് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

