കോളയാട് ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്തുകളിറങ്ങി
text_fieldsകോളയാട് ടൗണിനു സമീപം സെന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ റോഡ് മറികടക്കുന്ന കാട്ടുപോത്ത്
പേരാവൂർ: കോളയാട് ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്തുകളിറങ്ങി. കോളയാട് ടൗണിനു സമീപം സെന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ മനയാനിക്കൽ സെബാസ്റ്റ്യന്റെ പറമ്പിലാണ് കാട്ടുപോത്തുകളെ ശനിയാഴ്ച രാവിലെ കണ്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വാനപാലകരും പൊലീസും സ്ഥലത്തെത്തി കാട്ടുപോത്തുകളെ ശ്രമകരമായി വനത്തിലേക്ക് തുരത്തി.
കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നരോത്ത്, കണ്ണവം റേഞ്ച് ഓഫിസർ അഖിൽ നാരായണൻ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പൊലീസ് സഹായത്തോടെ കാട്ടുപോത്തുകളെ വനത്തിലേക്ക് തുരത്തിയത്. പ്രദേശത്ത് വനം വകുപ്പ് കാവൽ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

