Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeravoorchevron_rightപേരാവൂരിൽ വി.​ഐ.​പി...

പേരാവൂരിൽ വി.​ഐ.​പി പോ​രാ​ട്ടം

text_fields
bookmark_border
പേരാവൂരിൽ വി.​ഐ.​പി പോ​രാ​ട്ടം
cancel
camera_alt

തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി കേളകത്തെത്തിയ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സണ്ണി ജോസഫ് പ്രവർത്തകർക്കൊപ്പം

പേ​രാ​വൂ​ർ: ഇ​ക്കു​റി സം​സ്ഥാ​നം ഉ​റ്റു​നോ​ക്കു​ന്ന പോ​രാ​ട്ട​ത്തി​നാ​ണ് പേ​രാ​വൂ​ർ സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് നാ​ലാം ത​വ​ണ ഇ​വി​ടെ പോ​രാ​ട്ട​ത്തി നെ​ത്തു​മ്പോ​ൾ എ​ൽ.​ഡി.​എ​ഫി​ന്റെ വ​നി​താ താ​ര​വും മു​ൻ മ​ന്ത്രി​യു​മാ​യ കെ.​കെ. ശൈ​ല​ജ മ​ണ്ഡ​ലം തി​രി​ച്ചു പി​ടി​ക്കാ​നെ​ത്തു​ന്നു. ബി.​ഡി.​ജെ.​എ​സി​ലെ പൈ​ലി വാ​ത്യാ​ട്ട് ആ​ണ് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി.

വ​ല​തു​പ​ക്ഷ​ത്തെ ഏ​റെ​ക്കാ​ലം സ്‌​നേ​ഹി​ച്ച​പ്പോ​ഴും ഇ​ട​തു​പ​ക്ഷ​ത്തോ​ട് തൊ​ട്ടു​കൂ​ടാ​യ്മ പേ​രാ​വൂ​ർ ഒ​രി​ക്ക​ലും പ്ര​ക​ട​മാ​ക്കി​യി​ട്ടി​ല്ല. എ​ൽ.​ഡി.​എ​ഫി​നും തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം ന​ൽ​കി​യി​ട്ടു​ണ്ട്. 77ൽ ​മ​ണ്ഡ​ലം നി​ല​വി​ൽ വ​ന്ന​തു​മു​ത​ൽ ഇ​തു​ത​ന്നെ​യാ​ണ് സ്ഥി​തി. മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കെ​ല്ലാം ഇ​ട​തി​നെ​യും വ​ല​തി​നെ​യും മാ​റി​മാ​റി പ​രീ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന​തും മ​ണ്ണി​ന്റെ മ​ണ​മു​ള്ള രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യം ഒ​ന്നു​കൊ​ണ്ട് മാ​ത്ര​മാ​ണ്. 2006ൽ 9099 ​വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ എ.​ഡി. മു​സ്ത​ഫ​യെ കെ.​കെ. ശൈ​ല​ജ പ​രാ​ജ​യ​പ്പെ​ടു​ത്തി യു.​ഡി.​എ​ഫി​ന്റെ കൈ​യി​ൽ​നി​ന്നും മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ച​ത്. 2011ൽ ​ശൈ​ല​ജ​യും സ​ണ്ണി​യും നേ​ർ​ക്കു​ന്നേ​ർ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ വി​ജ​യം സ​ണ്ണി​ക്കൊ​പ്പം നി​ന്നു.

3440 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ശൈ​ല​ജ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ണ്ഡ​ലം യു.​ഡി.​എ​ഫ് തി​രി​ച്ചു​പി​ടി​ച്ചു. 2016ൽ 7989 ​വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ സ​ണ്ണി ജോ​സ​ഫ് ത​ന്നെ വി​ജ​യി​ച്ചു. പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് എ​ൽ.​ഡി.​എ​ഫി​ലെ ബി​നോ​യ് കു​ര്യ​നെ. 2021ൽ 3172 ​വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച് മൂ​ന്നാം ത​വ​ണ​യും സ​ണ്ണി ജോ​സ​ഫ് പേ​രാ​വൂ​രി​ന്റെ എം.​എ​ൽ.​എ​യാ​യി. പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് സി.​പി.​എ​മ്മി​ന്റെ യു​വ​ര​ക്തം കെ.​വി. സ​ക്കീ​ർ​ഹു​സൈ​നെ. ഇ​ക്കു​റി ശൈ​ല​ജ​ക്കി​ത് ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​ണ്. അ​ഭി​മാ​ന പോ​രാ​ട്ട​മാ​ണ്. ശൈ​ല​ജ​യെ പേ​രാ​വൂ​രി​ലേ​ക്കി​ട്ട് പാ​ർ​ട്ടി അ​വ​രെ ബ​ലി​കൊ​ടു​ക്കു​ക​യാ​ണെ​ന്ന പ്ര​ചാ​ര​ണ​ത്തി​ന് ത​ട​യി​ടാ​ൻ ശൈ​ല​ജ​യു​ടെ വി​ജ​യം സി.​പി.​എ​മ്മി​നും നി​ർ​ണാ​യ​ക​മാ​ണ്.

മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ്ര​ശ്ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക​യും പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ക​യും​ചെ​യ്ത ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ മ​ണ്ഡ​ല​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള സ്വീ​കാ​ര്യ​ത​യാ​ണ് സ​ണ്ണി ജോ​സ​ഫി​ന്റെ പ്ല​സ് പോ​യ​ന്റ്. യു.​ഡി.​എ​ഫി​ന് അ​ധി​കാ​രം കി​ട്ടി​യാ​ൽ സ​ണ്ണി​ക്ക് ല​ഭി​ക്കാ​വു​ന്ന സ്ഥാ​ന​ല​ബ്ധി​യും വോ​ട്ടാ​ക്കി​മാ​റ്റാ​നു​ള്ള അ​വ​സ​ര​മാ​യാ​ണ് യു.​ഡി.​എ​ഫ് കാ​ണു​ന്ന​ത്. മി​ക​ച്ച ആ​രോ​ഗ്യ മ​ന്ത്രി എ​ന്ന നി​ല​യി​ലു​ള്ള ത​ല​യെ​ടു​പ്പും ജ​ന​കീ​യ സ്വീ​കാ​ര്യ​ത​യു​മാ​ണ് ശൈ​ല​ജ​യു​ടെ കൈ​മു​ത​ൽ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും തു​ട​ർ​ന്നു വ​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും യു.​ഡി.​എ​ഫി​നു​ണ്ടാ​യ മു​ന്നേ​റ്റം ശൈ​ല​ജ​യു​ടെ വ്യ​ക്തി​ഗ​ത മി​ക​വി​ലൂ​ടെ മ​റി​ക​ട​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൽ.​ഡി.​എ​ഫ്. ബി.​ജെ.​പി​ക്ക് കാ​ര്യ​മാ​യ സ്വാ​ധീ​ന​മി​ല്ലാ​ത്ത മ​ണ്ഡ​ല​മാ​ണി​ത്. ഇ​ക്കു​റി പ​തി​നാ​യി​രം വോ​ട്ട് തി​ക​ക്കാ​ൻ പ​റ്റു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് അ​വ​ർ.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഒ​മ്പ​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ട്ടി​ലും ആ​ധി​പ​ത്യം നേ​ടി​യ യു.​ഡി.​എ​ഫ് ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ലും അ​ഞ്ചി​ൽ നാ​ല് ബൂ​ത്തു​ക​ളി​ലും ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. മ​ണ്ഡ​ലം 23,481 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​മാ​ണ് ലോ​ക്സ​ഭ​യി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​വും യു.​ഡി.​എ​ഫി​നു​ണ്ട്. ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ൾ, പ​ള്ളി​ക​ൾ, വി​വാ​ഹ വീ​ടു​ക​ൾ, സം​ഗ​മ​ങ്ങ​ൾ, മ​ര​ണ​വീ​ടു​ക​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് ജോ​ലി​സ്ഥ​ലം എ​ന്നി​ങ്ങ​നെ ആ​ളു​കൂ​ടു​ന്ന എ​ല്ലാ ഇ​ട​ങ്ങ​ളി​ലും ഇ​രു​വ​രും പാ​ഞ്ഞെ​ത്തു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്ത് ത​ല പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​തോ​ടെ അ​ണി​ക​ളും ആ​വേ​ശ​ത്തി​ലാ​ണ്.

കെ.​കെ.​ശൈ​ല​ജ (സി.​പി.​എം)

സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​മാ​യ കെ.​കെ. ശൈ​ല​ജ നി​ല​വി​ൽ മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം എം.​എ​ൽ.​എ​യാ​ണ്. ഇ​രി​ട്ടി മാ​ട​ത്തി​ൽ സ്വ​ദേ​ശി. ഇ​പ്പോ​ൾ മ​ട്ട​ന്നൂ​ർ ഉ​രു​വ​ച്ചാ​ലി​ൽ താ​മ​സം. ഒ​ന്നാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ ആ​രോ​ഗ്യ, സാ​മൂ​ഹി​ക​നീ​തി, ശി​ശു​ക്ഷേ​മ മ​ന്ത്രി. 1996, 2006, 2016, 2021 കാ​ല​യ​ള​വി​ൽ എം.​എ​ൽ.​എ​യാ​യി. എ​സ്.​എ​ഫ്.​ഐ​യി​ലൂ​ടെ രാ​ഷ്ട്രീ​യ ജീ​വി​തം ആ​രം​ഭി​ച്ചു. ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ മു​ൻ അ​ഖി​ലേ​ന്ത്യാ ജോ​യ​ന്റ് സെ​ക്ര​ട്ട​റി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ദ​വി​ക​ൾ വ​ഹി​ച്ചു. ശി​വ​പു​രം ഹൈ​സ്‌​കൂ​ൾ അ​ധ്യാ​പി​ക​യാ​യി​രി​ക്കെ 2004ൽ ​സ്വ​യം വി​ര​മി​ച്ചു. ഭ​ർ​ത്താ​വ് കെ. ​ഭാ​സ്ക​ര​ൻ മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​നാ​ണ്. മ​ക്ക​ൾ: ശോ​ഭി​ത്ത്, ല​സി​ത്ത്.

സ​ണ്ണി ജോ​സ​ഫ് (കോ​ൺ​ഗ്ര​സ്)

കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് സ​ണ്ണി ജോ​സ​ഫി​ന് പേ​രാ​വൂ​രി​ൽ​നി​ന്ന് നാ​ലാം അ​ങ്ക​മാ​ണി​ത്. 2011, 2016, 2021 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ൽ പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് വി​ജ​യി​ച്ചു. ഉ​ളി​ക്ക​ൽ പു​റ​വ​യ​ൽ സ്വ​ദേ​ശി. ഇ​രി​ട്ടി ത​ന്തോ​ട് താ​മ​സം. സ്‌​കൂ​ൾ, കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

ക​ണ്ണൂ​ർ ജി​ല്ല യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ്, യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം, ഉ​ളി​ക്ക​ൽ സ​ർ​വി​സ് സ​ഹ​ക ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്റ്, ത​ല​ശ്ശേ​രി താ​ലൂ​ക്ക് കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്റ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. ക​ണ്ണൂ​ർ, ത​ല​ശ്ശേ​രി, മ​ട്ട​ന്നൂ​ർ കോ​ട​തി​ക​ളി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു. ഇ​രി​ട്ടി താ​ലൂ​ക്ക് രൂ​പ​വ​ത്ക​ര​ണ ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി മൂ​ന്ന് പ​തി​റ്റാ​ണ്ട് പ്ര​വ​ർ​ത്തി​ച്ചു. നി​ല​വി​ൽ നി​യ​മ​സ​ഭ​യി​ലെ പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​ണ്. കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗ​മാ​ണ്. ഭാ​ര്യ: എ​ൽ​സി ജോ​സ​ഫ്. മ​ക്ക​ൾ: ആ​ഷ റോ​സ്, ഡോ. ​അ​ഞ്ജു റോ​സ്.

പൈ​ലി വാ​ത്യാ​ട്ട് (ബി.​ഡി.​ജെ.​എ​സ്)

2016ൽ ​പേ​രാ​വൂ​രി​ൽ എ​ൻ.​ഡി.​എ സ്‌​ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു. ബി.​ഡി.​ജെ.​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്, എ​ൻ.​ഡി.​എ ക​ണ്ണൂ​ർ ജി​ല്ല ക​ൺ​വീ​ന​ർ, എ​ൻ.​ഡി.​എ​യു​ടെ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ, കി​സാ​ൻ സ​ർ​വി​സ് സൊ​സൈ​റ്റി ദേ​ശീ​യ വൈ​സ് ചെ​യ​ർ മാ​ൻ, സൊ​സൈ​റ്റി ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട‌​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഭാ​ര്യ: ഡോ. ​അ​ന്ന​മ്മ പൈ​ലി. മ​ക്ക​ൾ: അ​ജീ​ഷ് വി. ​പോ​ൾ, ജോ​ജി വി. ​പോ​ൾ, എ​ബി വി. ​പോ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CandidatesVIPPeravoorKerala Assembly Election 2026
News Summary - VIP fight in Peravoor
Next Story