പേരാവൂർ താലൂക്ക് ആശുപത്രിയിൽ രണ്ട് അനസ്തെറ്റിസ്റ്റുമാരെ നിയമിച്ചു
text_fieldsമാധ്യമം വാർത്ത
പേരാവൂർ : പേരാവൂർ താലൂക്ക് ആശുപത്രിയിൽ രണ്ട് അനസ്തെസ്റ്റിസ്റ്റുമാരെ നിയമിച്ചു. ഇനി സിസേറിയനും സർജറികളും നടത്താം. ട്രൈബൽ മേഖലയിലെയും മലയോരമേഖലയിലെയും രോഗികളുടെ സിസേറിയൻ മറ്റു സർജറികൾ എന്നിവക്ക് ആശ്രയിക്കുന്ന പേരാവൂർ താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ ബിരുദമുള്ള ഡോക്ടറെ നിയമിച്ച് ഉത്തരവിറങ്ങി. വർക്ക് അറേഞ്ച്മെന്റ് അടിസ്ഥാനത്തിൽ രണ്ട് ഡോക്ടർമാർക്കാണ് നിയമനം കൊടുത്തിട്ടുള്ളത്. 26 മുതൽ തലശ്ശേരി ജനറൽ ആശുപത്രിയിലെ ഡോ. റാണയെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും കുന്നോത്തുപറമ്പ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോ. ദീക്ഷിതിനെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് നിയോഗിച്ചിട്ടുള്ളത്.

