Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeravoorchevron_rightആനമതില്‍ നിർമാണം...

ആനമതില്‍ നിർമാണം വേഗത്തിലാക്കും- മന്ത്രി

text_fields
bookmark_border
wall construction
cancel
camera_alt

ആ​റ​ളം ആനമതിൽ നിർമാണ പ്രവൃത്തിയുടെ പുരോഗതി മന്ത്രി കെ. രാധാകൃഷ്ണൻ വിലയിരുത്തുന്നു

പേ​രാ​വൂ​ർ: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ആ​ന​മ​തി​ല്‍ ജൂ​ണ്‍ 15ഓ​ടെ പൂ​ര്‍ത്തി​യാ​ക്ക​ത്ത​ക്ക രീ​തി​യി​ല്‍ നി​ര്‍മാ​ണം വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ആ​റ​ളം വ​ള​യം​ചാ​ലി​ലെ വ​നം​വ​കു​പ്പി​ന്റെ ഐ.​ബി ഓ​ഫി​സി​ല്‍ ചേ​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഒ​രു വ​ര്‍ഷം കൊ​ണ്ട് പ്ര​വൃ​ത്തി പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ങ്കി​ലും നി​ശ്ച​യി​ച്ച​തി​ലും നേ​ര​ത്തേ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കും.

നി​ല​വി​ല്‍ ര​ണ്ട് കി​ലോ​മീ​റ്റ​റി​ല​ധി​കം നി​ര്‍മ്മാ​ണം പൂ​ര്‍ത്തി​യാ​ക്കി. ഒ​രു ടീം ​ആ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. വേ​ഗ​ത കൂ​ട്ടു​ന്ന​തി​ന് ര​ണ്ട് ടീ​മി​നെ​ക്കൂ​ടി നി​യ​മി​ക്കും. പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് 67 മ​ര​ങ്ങ​ള്‍ കൂ​ടി മു​റി​ച്ചു​മാ​റ്റാ​ന്‍ ഉ​ണ്ട്.

അ​തി​ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​വൃ​ത്തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് സ​ബ് ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ എ​ല്ലാ ആ​ഴ്ച​യി​ലും റി​വ്യൂ മീ​റ്റി​ങ് ന​ട​ത്തും-​മ​ന്ത്രി പ​റ​ഞ്ഞു.യോ​ഗ​ത്തി​ല്‍ സ​ണ്ണി ജോ​സ​ഫ് എം.​എ​ല്‍.​എ, സ​ബ് ക​ല​ക്ട​ര്‍ സ​ന്ദീ​പ് കു​മാ​ര്‍, പൊ​തു മ​രാ​മ​ത്ത്, ട്രൈ​ബ​ല്‍, വ​നം എ​ന്നീ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsWall Construction
News Summary - The construction of wall will be speeded up - Minister
Next Story