Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈക്കിളിൽനിന്ന് തെറിച്ച് വീണ് വിദ്യാർഥി മരിച്ചു

text_fields
bookmark_border
സൈക്കിളിൽനിന്ന് തെറിച്ച് വീണ് വിദ്യാർഥി മരിച്ചു
cancel

പേരാവൂർ: ക്ലാസ് കഴിഞ്ഞ് മടങ്ങവെ നിയന്ത്രണംവിട്ട സൈക്കിളിൽനിന്ന് തെറിച്ച് വീണ് വിദ്യാർഥി മരിച്ചു. കൊളക്കാട് ഹയർസെക്കൻഡറി സ്കൂൾ 8-ാം ക്ലാസ് വിദ്യാർത്ഥിയും, നിടുംപുറംചാൽ പീലിക്കുഴി വീട്ടിൽ പി.ജെ. റജി - അംബിക ദമ്പതികളുടെ മകനുമായ അലൻ ജോയി മാത്യുവാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന സഹപാഠി അനൽ മോൻ അജിക്ക് പരിക്കേറ്റു. ക്ലാസ് കഴിഞ്ഞ് കൈയിൽ പരിക്കേറ്റ് വീട്ടിൽ കഴിയുന്ന സഹപാഠിയെ കാണാൻ പോകുന്നതിനിടെ കൊളക്കാട് സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം.

സൈക്കിളിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ പേരാവൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അലൻ മരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - student fell from bicycle and died at peravoor
Next Story