Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പേരാവൂർ കൃപാ ഭവന് യൂസഫലി പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി
text_fieldsbookmark_border
പേരാവൂർ: തെറ്റു വഴിയിലെ കൃപാ ഭവന് പ്രമുഖ വ്യവസായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വാഗ്ദാനം ചെയ്ത അടിയന്തര സഹായം പത്ത് ലക്ഷം രൂപ കൈമാറി. ലുലു ഗ്രൂപ്പ് ജീവനക്കാരായ രൂപേഷ് മുല്ലശ്ശേരി, അബീദ് ഹമ്മദ് തുടങ്ങിയവർ നേരിട്ടെത്തി കൃപാ ചാരിറ്റബിൾ ട്രസ്റ്റി സന്തോഷിനാണ് തുക കൈമാറിയത്.
കൃപാ, മരിയ ഭവനിലെ കാര്യങ്ങൾ എം.എ യുസഫലിയുടെ ശ്രദ്ധയിൽപെടുത്തി കടുതൽ സഹായമെത്തിക്കാൻ ശ്രമിക്കുമെന്നും ലുലു ഭാരവാഹികൾ പറഞ്ഞു.
അഗതി മന്ദിരത്തിൽ കോവിഡ് ബാധിച്ച് നാല് പേർ മരിക്കുകയും നൂറിലധികം പേർ രോഗബാധിതരാവുകയും, ചികിത്സക്കും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്നതായും കഴിഞ്ഞ ദിവസം മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
Next Story

