Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeravoorchevron_rightഓ​പ​റേ​ഷ​ൻ...

ഓ​പ​റേ​ഷ​ൻ ഗ​ജ​മു​ക്തി; ആറളം ഫാമിൽ കാട്ടാനകളെ കാടുകയറ്റി

text_fields
bookmark_border
ഓ​പ​റേ​ഷ​ൻ ഗ​ജ​മു​ക്തി; ആറളം ഫാമിൽ കാട്ടാനകളെ കാടുകയറ്റി
cancel
camera_alt

ആ​റ​ളം ഫാ​മി​ൽ ഗ​ജ​മു​ക്തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​നം​വ​കു​പ്പ് ദൗ​ത്യ​സം​ഘം വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യ കാ​ട്ടാ​ന​ക​ളി​ലൊ​ന്ന്

പേ​രാ​വൂ​ർ: മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യു​ള്ള വ​നം​വ​കു​പ്പി​ന്റെ ‘ഓ​പ​റേ​ഷ​ൻ ഗ​ജ​മു​ക്തി’ ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​റ​ളം ഫാ​മി​ൽ​നി​ന്നും ര​ണ്ട് കാ​ട്ടാ​ന​ക​ളെ കൂ​ടി വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി.

ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്റെ​യും കൊ​ട്ടി​യൂ​ർ റേ​ഞ്ച് ഓ​ഫി​സ​റു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ബു​ധ​നാ​ഴ്ച​ത്തെ ദൗ​ത്യം.

ബ്ലോ​ക്ക് 7ലെ ​വ​യ​നാ​ട​ൻ കാ​ടി​ന്റെ ഭാ​ഗ​ത്ത് നി​ന്നാ​ണ് എ​ലി​ഫ​ന്റ് ഡ്രൈ​വ് ആ​രം​ഭി​ച്ച​ത്. ദൗ​ത്യം തു​ട​ങ്ങി അ​ധി​കം വൈ​കാ​തെ ത​ന്നെ ര​ണ്ട് കാ​ട്ടാ​ന​ക​ളെ സം​ഘം ക​ണ്ടെ​ത്തി താ​ളി​പ്പാ​റ വ​ഴി കോ​ട്ട​പ്പാ​റ ഫെ​ൻ​സി​ങ് ക​ട​ത്തി ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് ശ്ര​മ​ക​ര​മാ​യി തു​ര​ത്തു​ക​യാ​യി​രു​ന്നു.

ദൗ​ത്യ​ത്തി​ൽ വ​നം​വ​കു​പ്പി​ലെ വി​വി​ധ സെ​ക്ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും വാ​ച്ച​ർ​മാ​രും ആ​റ​ളം ഫാം ​സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ 30 അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. കീ​ഴ്പ്പ​ള്ളി, മ​ണ​ത്ത​ണ, തോ​ല​മ്പ്ര, ആ​റ​ളം സെ​ക്ഷ​നു​ക​ളി​ലെ​യും ഇ​രി​ട്ടി, ന​രി​ക്ക​ട​വ് സ്റ്റേ​ഷ​നു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ർ ഡ്രൈ​വി​ങ് ടീ​മി​ന്റെ ഭാ​ഗ​മാ​യി.

മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ആ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ നി​യോ​ഗി​ച്ചി​ട്ടു​ള്ള ലെ​യ്സ​ൺ ഓ​ഫി​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്, പ​ഞ്ചാ​യ​ത്ത്, ടി.​ആ​ർ.​ഡി.​എം ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നി​വ​യു​മാ​യി ഏ​കോ​പ​നം ന​ട​ത്തി​യാ​ണ് ദൗ​ത്യം.

അ​വ​ശേ​ഷി​ക്കു​ന്ന കാ​ട്ടാ​ന​ക​ളെ ക​ണ്ടെ​ത്തി തു​ര​ത്തു​ന്ന​തി​നാ​യു​ള്ള ദൗ​ത്യം വ്യാ​ഴാ​ഴ്ച വീ​ണ്ടും പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsAralam FarmWild Elephant
News Summary - Operation Gajamukti
Next Story