Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeravoorchevron_rightകു​ര​ങ്ങു​ശ​ല്യം...

കു​ര​ങ്ങു​ശ​ല്യം രൂ​ക്ഷം; പൊ​റു​തി​മു​ട്ടി ക​ർ​ഷ​ക​ർ

text_fields
bookmark_border
കു​ര​ങ്ങു​ശ​ല്യം രൂ​ക്ഷം; പൊ​റു​തി​മു​ട്ടി ക​ർ​ഷ​ക​ർ
cancel
Listen to this Article

പേ​രാ​വൂ​ർ: മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ്പു​ന്ന, പാ​ല​പ്പു​ഴ, മ​ണി​യാ​ണി പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ര​ങ്ങു ശ​ല്യം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന കു​ര​ങ്ങു​ക​ളെ തു​ര​ത്തു​ന്ന​തി​നാ​യി നാ​ട്ടു​കാ​ർ ശ്ര​മം ആ​രം​ഭി​ച്ചെ​ങ്കി​ലും ഫ​ലം കാ​ണാ​തെ വ​ന്ന​തോ​ടെ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

കൂ​ട്ട​മാ​യി എ​ത്തു​ന്ന കു​ര​ങ്ങു​ക​ൾ കാ​ർ​ഷി​ക വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​തോ​ടെ കൃ​ഷി ചെ​യ്ത് ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​വും ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.​പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ കൂ​ട്ട​മാ​യി എ​ത്തു​ന്ന കു​ര​ങ്ങു​ക​ൾ ക​ണ്ണി​ൽ ക​ണ്ട​തെ​ല്ലാം ന​ശി​പ്പി​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന കു​ര​ങ്ങു​ക​ളെ​യും മ​റ്റും തു​ര​ത്താ​ൻ വ​നം​വ​കു​പ്പ് പ്ര​ത്യേ​ക പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചെ​ങ്കി​ലും ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ന​ട്ടു ന​ന​ച്ച​തെ​ല്ലാം ക​ൺ​മു​ന്നി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ക്കു​മ്പോ​ൾ നി​സ്സ​ഹാ​യ​ക​രാ​യി നോ​ക്കി​നി​ൽ​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:monkeyFarmersinfestationstruggling
News Summary - Monkey infestation is severe; farmers are struggling
Next Story