ലോട്ടറി വിൽപനക്കാരനിൽനിന്ന് പണം തട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ
text_fieldsപേരാവൂർ: ഭിന്നശേഷിക്കാരനായ ലോട്ടറി വിൽപനക്കാരെൻറ കൈയിൽനിന്ന് പണവും സ്വര്‍ണവും തട്ടിയെടുത്ത കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റുചെയ്തു. തുണ്ടിയിൽ മാവടി സ്വദേശി പുന്നയ്ക്കാപള്ളിയില് ആകാശിനെയാണ് പേരാവൂര്‍ പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ നവംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. ലോട്ടറി വിൽപനക്കാരന് വിശ്വെൻറ പക്കല്‍നിന്ന് 15,000 രൂപയും സ്വര്‍ണ മോതിരവും തട്ടിയെടുത്തുവെന്നാണ് കേസ്. കേസിലെ പ്രധാന പ്രതിയായ പന്തപ്ലാക്കല്‍ വിനോദിനെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.
സംഭവസമയം വിനോദിനോടൊപ്പം ഉണ്ടായിരുന്ന ആകാശിനെ കഴിഞ്ഞദിവസമാണ് പേരാവൂര്‍ സ്റ്റേഷൻ ഇൻസ്പെക്ടർ പി.ബി. സജീവിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. സമീപത്തെ സി.സി.ടി.വി ദൃശ്യവും മറ്റും പരിശോധിച്ചതിനു ശേഷമാണ് പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചത്.

