Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeravoorchevron_rightആറളം...

ആറളം വിയറ്റ്നാംകോളനിയിൽ വീണ്ടും മാവോവാദികൾ കൂട്ടമായെത്തി

text_fields
bookmark_border
Maoists
cancel

പേ​രാ​വൂ​ർ: ആ​റ​ളം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​യ​റ്റ്നാ​മി​ൽ വീ​ണ്ടും 13 അം​ഗ സാ​യു​ധ മാ​വോ​വാ​ദി സം​ഘം എ​ത്തി​യ​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പും വി​യ​റ്റ്നാ​മി​ൽ 11 അം​ഗ മാ​വോ​വാ​ദി സം​ഘം പ്ര​ക​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ യു.​എ.​പി.​എ ചു​മ​ത്തി പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി വി​യ​റ്റ്നാം കോ​ള​നി​ക്ക് സ​മീ​പ​ത്തെ മൂ​ന്ന് വീ​ടു​ക​ളി​ലെ​ത്തി​യ മാ​വോ​വാ​ദി സം​ഘം ലാ​പ്ടോ​പ്പും മൊ​ബൈ​ൽ ഫോ​ണു​ക​ളും ചാ​ർ​ജ് ചെ​യ്യു​ക​യും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് മ​ട​ങ്ങു​ക​യും ചെ​യ്ത​താ​യാ​ണ് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. 11 പു​രു​ഷ​ന്മാ​രും ര​ണ്ട് സ്ത്രീ​ക​ളു​മാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വി​യ​റ്റ്നാ​മി​ൽ മാ​വോ​വാ​ദി സം​ഘ​മെ​ത്തി പ്ര​ക​ട​നം ന​ട​ത്തു​ക​യും പോ​സ്റ്റ​റു​ക​ൾ പ​തി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അം​ഗ​ബ​ലം കൂ​ട്ടി മാ​വോ​വാ​ദി​ക​ളു​ടെ സ​ന്ദ​ർ​ശ​നം തു​ട​രു​ന്ന​ത്.

മാ​വോ​വാ​ദി​ക​ളു​ടെ അം​ഗ​ബ​ല​ത്തി​ലെ വ​ർ​ധ​ന ഗൗ​ര​വ​ത്തോ​ടെ​യാ​ണ് പൊ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്ന​ത്. സ​മീ​പ​വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും സം​ശ​യി​ക്കു​ന്നു​ണ്ട്. ആ​റ​ളം, കൊ​ട്ടി​യൂ​ർ, കോ​ള​യാ​ട്, കേ​ള​കം, അ​യ്യം​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ കോ​ള​നി​ക​ളി​ലാ​ണ് മാ​വോ​വാ​ദി സം​ഘ​ങ്ങ​ൾ പ​തി​വാ​യി എ​ത്തു​ന്ന​ത്. വി​യ​റ്റ്നാ​മി​ൽ മാ​വോ​വാ​ദി കൂ​ട്ട​ത്തി​ന്റെ പ്ര​ക​ട​ന​ത്തെ​യും പ്ര​തി​ഷേ​ധ​ത്തെ​യും തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ആ​റ​ളം ഫാ​മി​ലും കൊ​ട്ടി​യൂ​ർ, വ​യ​നാ​ട് വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും ചു​രം പാ​ത​ക​ളി​ലും ഉ​ൾ​പ്പെ​ടെ മാ​വോ​വാ​ദി​ക​ൾ​ക്കാ​യി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaoistsAralam Vietnam Colony
News Summary - Maoists gathered again in Aralam Vietnam Colony
Next Story