Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeravoorchevron_rightമാനന്തവാടി -കണ്ണൂർ...

മാനന്തവാടി -കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത; റൂട്ട്​മാപ്പായി

text_fields
bookmark_border
മാനന്തവാടി -കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത; റൂട്ട്​മാപ്പായി
cancel

പേ​രാ​വൂ​ർ: നി​ർ​ദി​ഷ്​​ട മാ​ന​ന്ത​വാ​ടി -മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ളം നാ​ലു​വ​രി​പ്പാ​ത പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്ന റൂ​ട്ടി​ന്റെ ഗൂ​ഗ്​​ൾ മാ​പ് പേ​രാ​വൂ​രി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. തോ​ല​മ്പ്ര ച​ട്ടി​ക്ക​രി​യി​ൽ​നി​ന്ന് വെ​ള്ള​ർ​വ​ള്ളി വാ​യ​ന​ശാ​ല​യി​ലേ​ക്ക് 300 മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ ബൈ​പാ​സോ​ടെ​യാ​ണ് പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നാ​ലു​വ​രി​പ്പാ​ത തു​ട​ങ്ങു​ന്ന​ത്. അ​വി​ടെ നി​ന്ന് നി​ല​വി​ലെ റോ​ഡ് വീ​തി​കൂ​ട്ടി​യു​ള്ള പാ​ത പേ​രാ​വൂ​ർ തെ​രു ഗ​ണ​പ​തി ക്ഷേ​ത്രം ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് പു​തി​യ ബൈ​പാ​സ് തു​ട​ങ്ങു​ന്ന​ത്.

ബൈ​പാ​സ് ഇ​രി​ട്ടി റോ​ഡി​ലെ കെ.​കെ ട​യേ​ഴ്സി​നു മു​ന്നി​ലെ​ത്തും. കെ.​കെ ട​യേ​ഴ്സ് കെ​ട്ടി​ട​വും തൊ​ട്ട​ടു​ത്ത കെ.​കെ പെ​ട്രോ​ൾ പ​മ്പും നി​ല​വി​ലെ അ​ലൈ​ൻ​മെൻറ് പ്ര​കാ​രം പൊ​ളി​ച്ചു​മാ​റ്റേ​ണ്ടി​വ​രും. ഇ​വി​ടെ നി​ന്ന് വ​യ​ൽ വ​ഴി പോ​വു​ന്ന പാ​ത പു​തു​ശ്ശേ​രി റോ​ഡി​ൽ ജു​മാ​മ​സ്ജി​ദി​നു​സ​മീ​പം ക്രോ​സ് ചെ​യ്ത് കൊ​ട്ടം ചു​ര​ത്തി​നു​സ​മീ​പം കാ​ഞ്ഞി​ര​പ്പു​ഴ​ക്ക​രി​കി​ലെ​ത്തും. പേ​രാ​വൂ​ർ ടൗ​ൺ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യാ​ണ് ബൈ​പാ​സ്.

ഇ​വി​ടെ​നി​ന്ന് കൊ​ട്ടം​ചു​രം ടൗ​ണി​ന് സ​മീ​പ​ത്തെ വ​ള​വി​ലെ​ത്തി നി​ല​വി​ലെ പേ​രാ​വൂ​ർ -മ​ണ​ത്ത​ണ റോ​ഡി​ൽ ചേ​രും. പേ​രാ​വൂ​ർ - മ​ണ​ത്ത​ണ -തു​ണ്ടി​യി​ൽ ജ​ങ്​​ഷ​ന്​ സ​മീ​പ​ത്തു​നി​ന്ന് റോ​ഡി​ന്റെ ഇ​ട​തു​ഭാ​ഗ​ത്തേ​ക്കു​മാ​റു​ന്ന പാ​ത മ​ണ​ത്ത​ണ സ്കൂ​ൾ റോ​ഡ് ജ​ങ്​​ഷ​നി​ലെ​ത്തും. മ​ണ​ത്ത​ണ ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ ക​ണി​ച്ചാ​ർ അ​തി​ർ​ത്തി​വ​രെ നി​ല​വി​ലെ റോ​ഡ് വീ​തി​കൂ​ട്ടി​യാ​ണ് നാ​ലു​വ​രി​പ്പാ​ത വ​രു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mananthavady-Kannur Airport four lane road
News Summary - Mananthavady-Kannur Airport four lane road; Route map
Next Story