Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeravoorchevron_rightമദ്യലോറി അപകടം; ഡ്രൈവർ...

മദ്യലോറി അപകടം; ഡ്രൈവർ എക്സൈസ് കസ്​റ്റഡിയിൽ

text_fields
bookmark_border
excise
cancel

പേ​രാ​വൂ​ർ: മ​ദ്യ​വു​മാ​യെ​ത്തി​യ ക​ണ്ടെ​യ്ന​ർ ലോ​റി പാ​ൽ​ചു​ര​ത്ത്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട സം​ഭ​വ​ത്തി​ൽ ലോ​റി ഡ്രൈ​വ​റെ പേ​രാ​വൂ​ർ എ​ക്സൈ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ബം​ഗ​ളൂ​രു സ്വ​ദേ​ശി കി​ര​ൺ കു​മാ​റി​നെ​യാ​ണ് (26) ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ​ഴി​തെ​റ്റി​ച്ച് മ​ദ്യം കൊ​ണ്ടു​വ​ന്ന​തി​നാ​ണ് ഡ്രൈ​വ​റെ​യും ലോ​റി​യും പി​ടി​കൂ​ടി​യ​ത്.

ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് മ​ദ്യ​വു​മാ​യി വ​ന്ന ലോ​റി​ക്ക് കൂ​ട്ടു​പു​ഴ ചെ​ക്ക്​​​പോ​സ്​​റ്റ്​ വ​ഴി​യാ​ണ് റൂ​ട്ട് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ബാ​വ​ലി ചെ​ക്ക്​​പോ​സ്​​റ്റ്​ വ​ഴി വ​ന്ന ലോ​റി വ്യാ​ഴാ​ഴ്ച പാ​ൽ​ചു​രം വ​ഴി പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഉ​ച്ച 12ഓ​ടെ പാ​ൽ​ചു​ര​ത്തി​ലെ ആ​ശ്ര​മം വ​ള​വി​ലാ​യി​രു​ന്നു സം​ഭ​വം. ലോ​റി​യു​ടെ പ​കു​തി​യി​ലേ​റെ ഭാ​ഗം റോ​ഡ​രി​കി​ലെ കാ​ട്ടി​ലേ​ക്ക് തെ​ന്നി​മാ​റി മ​ൺ​തി​ട്ട​യി​ൽ ഇ​ടി​ച്ചു​നി​ന്നു. ഇ​തി​ന് താ​ഴെ വ​ലി​യ കൊ​ക്ക​യാ​ണ്. ഡ്രൈ​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. 602 കെ​യ്സ് വി​ദേ​ശ മ​ദ്യ​മാ​യി​രു​ന്നു ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കൂ​ട്ടു​പു​ഴ ചെ​ക്ക്​​പോ​സ്​​റ്റു​വ​ഴി ലോ​റി ക​ട​ത്തി​വി​ടാ​ത്ത​തി​നാ​ലാ​ണ് ബാ​വ​ലി വ​ഴി വ​ന്ന​തെ​ന്നാ​ണ് ഡ്രൈ​വ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exciseexcise custodyliquor lorry accident
News Summary - liquor lorry accident; The driver is in excise custody
Next Story