ആറളത്ത് ഭീതി വിതച്ച് ആനകൾ; ഭീതിയോടെ ജനം
text_fieldsമൊട്ടു കൊമ്പൻ
പേരാവൂർ: ആറളം ഫാമിൽ മനുഷ്യജീവന് ഭീഷണിയായ മൊട്ടു കൊമ്പനെയും മോഴ ആനയെയും പിടികൂടി സ്ഥലത്തുനിന്നും മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു ആറളം ഫാമിൽ കഴിഞ്ഞ 12 വർഷത്തിനിടയിൽ 15 പേരുടെ ജീവൻ എടുത്തതിൽ ഏറ്റവും കൂടുതൽ അപകടകാരിയായി മാറിയത് മോഴ ആനയാണെന്ന് ആദിവാസി മേഖലയിലുള്ളവർ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. കൊലയാളി ആനകളെ പിടികൂടി മറ്റിടത്തേക്ക് മാറ്റുമെന്ന് മുമ്പ് ആറളത്തെത്തിയ വനം മന്ത്രി ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആന മതിലിന്റെ കാര്യത്തിൽ ഉണ്ടായിരുന്നതുപോലെ ഇക്കാര്യവും അന്നത്തെ ചർച്ചകളിൽ ഒതുങ്ങി.
മോഴആന, കല്ലേരിക്കൊമ്പൻ, മൊട്ടു കൊമ്പൻ, സൂചി കൊമ്പൻ, കോരി കൊമ്പൻ എന്നീ ആനകളാണ് ആറളം ഫാമിലും സമീപ ജനവാസമേഖലയിലും ഏറ്റവും കൂടുതൽ ഭീഷണി പരത്തുന്നത്. ആറളത്തെ കൊലയാളി ആനകളെ നിരീക്ഷിക്കണമെന്ന് ഹൈക്കോടതി വനപാലകർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇവയെ വന്യജീവി സങ്കേതത്തിലേക്ക് തുരത്താനുള്ള വനപാലകരുടെ ശ്രമം ഇനിയും ഫലം കണ്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

