പേരാവൂർ താലൂക്കാശുപത്രി നിർമാണം; ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി
text_fieldsപേരാവൂർ താലൂക്കാശുപത്രിയുടെ നിർമാണപ്രവർത്തനം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി ആരോഗ്യമന്ത്രി കെ. മുരളീധരന് നിവേദനം നൽകുന്നു
പേരാവൂർ: പേരാവൂർ താലൂക്കാശുപത്രിയുടെ നിർമാണപ്രവർത്തനങ്ങൾ എത്രയുംവേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി ആരോഗ്യമന്ത്രി കെ. മുരളീധരന് നിവേദനം നല്കി. 2021 ഫെബ്രുവരിയിൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ തറക്കല്ലിട്ട സൂപ്പർ സ്പെഷാലിറ്റി ആശുപത്രി കെട്ടിടനിർമാണം രണ്ടുവർഷം കൊണ്ട് പൂർത്തീകരിക്കുമെന്ന വാഗ്ദാനം ആറു വർഷമായിട്ടും ഇഴയുകയാണ്.
രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് മന്ത്രി വീണ ജോർജും പേരാവൂരിലെത്തി ആശുപത്രി നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എൽ.ഡി.എഫ് സർക്കാർ പേരാവൂർ താലൂക്കാശുപത്രിയെ അവഗണിക്കുകയായിരുന്നു. ആറളം പുനരധിവാസ കേന്ദ്രത്തിലെയടക്കം മലയോരത്തെ നിർധനരോഗികൾ വലിയ ദുരിതത്തിലാണ്. അടിയന്തരചികിത്സ ആവശ്യമായ സാഹചര്യങ്ങളിൽ ദൂരെയുള്ള ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.
ഗർഭിണികൾ, വയോധികർ, കുട്ടികൾ, അപകടത്തിൽപെടുന്നവർ തുടങ്ങി നിരവധി വിഭാഗങ്ങൾ സമയബന്ധിത ചികിത്സ ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ്. ആശുപത്രിയുടെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണം. ആധുനിക ചികിത്സാസംവിധാനങ്ങളും ഉടൻ ഒരുക്കണമെന്ന് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ മന്ത്രിക്ക് നല്കിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

