Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeravoorchevron_rightപേരാവൂരിൽ സി.പി.എം...

പേരാവൂരിൽ സി.പി.എം പ്രവർത്തകന്റെ വീടിനുനേരെ ആക്രമണം

text_fields
bookmark_border
പേരാവൂരിൽ സി.പി.എം പ്രവർത്തകന്റെ വീടിനുനേരെ ആക്രമണം
cancel
Listen to this Article

പേ​രാ​വൂ​ർ: പേ​രാ​വൂ​രി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യും സി.​പി.​എം പേ​രാ​വൂ​ർ ടൗ​ൺ ബ്രാ​ഞ്ച് അം​ഗ​വു​മാ​യ വി.​പി. ഇ​സ്മാ​യി​ലി​ന്റെ മു​രി​ങ്ങോ​ടി മ​നോ​ജ് റോ​ഡി​ലെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്. വീ​ടി​ന്റെ വ​രാ​ന്ത​യി​ൽ വെ​ടി​മ​രു​ന്നി​ന്റെ ചാ​ര​വും പോ​ർ​ച്ചി​ൽ ക​ത്തി​യ തു​ണി തി​രി​ക​ളും ക​ണ്ടെ​ത്തി. പേ​രാ​വൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.ക​ഴി​ഞ്ഞ​ദി​വ​സം പേ​രാ​വൂ​രി​ൽ കോ​ൺ​ഗ്ര​സ്-​സി.​പി.​എം സം​ഘ​ർ​ഷം ന​ട​ന്നി​രു​ന്നു.

ഇ​സ്മ​യി​ലി​ന്റെ വീ​ടി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോം​ബ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടി​ലെ പോ​ർ​ച്ചി​ലും വ​രാ​ന്ത​യി​ലു​മാ​യി ചി​ത​റി​ക്കി​ട​ന്ന സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​നി​ന്ന് സം​ഘം തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. സം​ഭ​വ​ത്തി​ൽ പേ​രാ​വൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എം.​എ​ൻ. ബി​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ടൗ​ണി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി വി.​പി. ഇ​സ്മ​യി​ലി​ന്റെ വീ​ട്ടി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​നി​യ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പേ​രാ​വൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. യൂ​നി​യ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പേ​രാ​വൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houses attackedcpm member
News Summary - Attack on CPM activist's house in Peravoor
Next Story