ആറളം ഫാമിൽ പെപ്പർ ഗാർഡൻ സ്ഥാപിക്കുന്നു
text_fieldsആറളം ഫാമിൽ 'പെപ്പർ ഗാർഡൻ' പട്ടികവർഗ വികസന ഡയറക്ടർ മിഥുൻ പ്രേമരാജ് ഉദ്ഘാടനം ചെയ്യുന്നു
കേളകം: ആറളം ഫാമിൽ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പെപ്പർ ഗാർഡൻ സ്ഥാപിക്കുന്നു. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത അത്യുൽപാദന ഇനങ്ങളായ പി.എൽ.ഡി-2, മലബാർ എക്സൽ, ഗിരിമുണ്ട, ശക്തി, തേവം, അർക്ക, പഞ്ചമി തുടങ്ങിയ തൈകളാണ് വെച്ചു പിടിപ്പിക്കുന്നത്. ഭാരതീയ കൃഷി വിജ്ഞാന കേന്ദ്രം കോഴിക്കോട് മുഖേനയാണ് ഫാമിൽ തൈകൾ എത്തിച്ചത്.
ബ്ലോക്ക് എട്ടിൽ മൂന്ന് ഏക്കർ സ്ഥലത്താണ് പെപ്പർ ഗാർഡൻ വരുന്നത്. വന്യമൃഗ ആക്രമണം തടയാൻ വൈദ്യുതി വേലിയും പദ്ധതിയിലുണ്ട്. മാതൃതോട്ടമാക്കി മാറ്റി കർഷകർക്കും ഈ ഇനങ്ങളിൽപ്പെട്ട തൈകൾ നൽകുന്നതും ലക്ഷ്യമാണ്.
പട്ടികവർഗ വികസന ഡയറക്ടർ മിഥുൻ പ്രേമരാജ് ഉദ്ഘാടനം ചെയ്തു. ആറളം ഫാം മാനേജിങ് ഡയറക്ടർ എസ്. സുജീഷ്, ടി.ആർ.ഡി.എം ഡെപ്യൂട്ടി ഡയറക്ടർ ഷുമിൻ എസ്. ബാബു, അഡീഷനൽ ഡയറക്ടർ ഹെറാൾഡ് ജോൺ, അഡിഷനൽ ഡയറക്ടർ എസ്.എസ്. സുധീർ, അസി. ഡയറക്ടർ ഡോ. പി.ശശികുമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഡോ. കെ.പി. നിതീഷ് കുമാർ, ടി.ആർ.ഡി.എം സൈറ്റ് മാനേജർ സി. ഷൈജു, ഫാം സുപ്രണ്ട് എം.എസ്. പ്രണവ്, സെക്യൂരിറ്റി ഓഫിസർ കെ.എം. ബെന്നി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

