വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള സി.പി.എം നീക്കം ജനം തിരിച്ചറിയും –എം.െഎ. അബ്ദുൽ അസീസ്
text_fieldsജമാഅത്തെ ഇസ്ലാമി ജില്ല നേതൃസംഗമം കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ: ഭരണത്തുടർച്ചക്കുവേണ്ടി വർഗീയചേരിതിരിവുണ്ടാക്കാനുള്ള സി.പി.എം നീക്കം ജനം തിരിച്ചറിയുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്.
ജമാഅത്തെ ഇസ്ലാമിയുടെയും പോഷക സംഘടനകളുടെയും സംയുക്ത ജില്ല നേതൃ കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തുടർച്ചക്കുവേണ്ടി ഇടതുപക്ഷം സ്വീകരിച്ച സമീപനം കേരളത്തിെൻറ പാരസ്പര്യ സന്തുലിതത്വത്തിനും, സമൂഹിക ഐക്യത്തിനും വികസന മുന്നേറ്റത്തിനും ഭീഷണിയാണ്.
യഥാർഥ വർഗീയതയെ വെള്ളപൂശി സാമുദായിക ബെൽട്ട് രാഷ്ട്രീയത്തിൽ നോട്ടമിടുന്ന സി.പി.എം ദേശീയമായ അവരുടെ സ്വന്തം നിലപാടിനെയാണ് മലിനമാക്കിയിരിക്കുന്നത്.
സ്വന്തം പ്രവർത്തകരുടെ സംശുദ്ധ ജീവിത സാക്ഷ്യം മൂലധനമുള്ള പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. ഇക്കാര്യം തുറന്നപുസ്തകംപോലെ ജനത്തിനു മുന്നിലുള്ളതുകൊണ്ട് സി.പി.എം നടത്തുന്ന കുപ്രചാരണം ജനവുമായുള്ള സ്നേഹബന്ധത്തിെൻറ തുടർച്ചയിലൂടെ നേരിടാനാവുന്നതേയുള്ളൂവെന്നും അമീർ പറഞ്ഞു.
ജില്ല പ്രസിഡൻറ് പി.കെ. മുഹമ്മദ് സാജിദ് നദ്വി അധ്യക്ഷതവഹിച്ചു. ഇസ്മയിൽ അഫാഫ് ഖിറാഅത്ത് നടത്തി. കേരള കൂടിയാലോചന സമിതി അംഗം പി.ഐ. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി.
മേഖല നാസിം യു.പി. സിദ്ദീഖ്, ജില്ല സെക്രട്ടറി സി.കെ.എ. ജബ്ബാർ, വൈസ് പ്രസിഡൻറ് കെ.എം. മഖ്ബൂൽ, ജോയൻറ് സെക്രട്ടറി കെ.പി. ആദംകുട്ടി, പോഷക സംഘടന ജില്ല പ്രസിഡൻറുമാരായ നിഷാദ ഇംതിയാസ്, പി.ബി.എം. ഫർമീസ്, അഡ്വ. റഹ്മാൻ ഇരിക്കൂർ, ഖദീജ ഫിറോസ് എന്നിവർ പങ്കെടുത്തു.