Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPazhayangadichevron_rightസ്പെയിനിലേക്ക് വിസ...

സ്പെയിനിലേക്ക് വിസ വാഗ്ദാനം ചെയ്ത് 5.35 ലക്ഷം തട്ടിയ യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel

പ​ഴ​യ​ങ്ങാ​ടി: സ്പെ​യി​നി​ലേ​ക്ക് വി​സ​യും ജോ​ലി​യും വാ​ഗ്ദാ​നം ചെ​യ്ത് 5.35 ല​ക്ഷം രൂ​പ ത​ട്ടി​യ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. പ​ഴ​യ​ങ്ങാ​ടി എ​രി​പു​രം സ്വ​ദേ​ശി എ.​വി. സ​ജി​ത് പ​ത്മ​നാ​ഭ​നാ​ണ് (37) ബം​ഗ​ളൂ​രു​വി​ലെ ഫ്ലാ​റ്റി​ൽ നി​ന്ന് പ​ഴ​യ​ങ്ങാ​ടി എ.​എ​സ്.​ഐ പ്ര​സ​ന്ന​ൻ, സി.​പി.​ഒ​മാ​രാ​യ ച​ന്ദ്ര​കു​മാ​ർ, സി​യാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്. പ​ഴ​യ​ങ്ങാ​ടി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ടി.​എ​ൻ. സ​ന്തോ​ഷ് കു​മാ​ർ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

ചൊ​വാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കൊ​ട്ടി​ല സ്വ​ദേ​ശി പി. ​വൈ​ശാ​ഖി​ന്റെ പ​രാ​തി​യി​ലാ​ണ് പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്പെ​യി​നി​ലേ​ക്ക് വി​സ​യും ജോ​ലി​യും വാ​ഗ്ദാ​നം ചെ​യ്ത് 2020 മു​ത​ൽ വൈ​ശാ​ഖി​ൽ നി​ന്ന് സ​ജി​ത് കു​മാ​ർ ബാ​ങ്ക് വ​ഴി​യാ​ണ് പ​ണം കൈ​പ​റ്റി​യ​ത്. ചെ​റു​കു​ന്ന് സ്വ​ദേ​ശി​ക​ളി​ൽ നി​ന്നും വി​സ വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ​തു​ൾ​പ്പ​ടെ പ​യ്യ​ന്നൂ​ര്, ത​ളി​പ്പ​റ​മ്പ് ,ക​ണ്ണ​പു​രം, പ​രി​യാ​രം സ്റ്റേ​ഷ​നു​ക​ളി​ലും ജി​ല്ല​ക്ക് പു​റ​ത്തും 2020 മു​ത​ൽ ഇ​യാ​ൾ​ക്കും കൂ​ട്ടു​പ്ര​തി​ക​ൾ​ക്കു​മെ​തി​രെ കേ​സു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur NewsMoney Extorting
News Summary - Youth arrested for offering visa to Spain and extorting 5.35 lakhs
Next Story