Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPazhayangadichevron_rightഗതാഗതത്തിന് തടസ്സമായി...

ഗതാഗതത്തിന് തടസ്സമായി പാതയോരത്തെ വാഹന പാർക്കിങ്

text_fields
bookmark_border
ഗതാഗതത്തിന് തടസ്സമായി പാതയോരത്തെ വാഹന പാർക്കിങ്
cancel
camera_alt

പ​ഴ​യ​ങ്ങാ​ടി - പു​തി​യ​ങ്ങാ​ടി പാ​ത​യോ​ര​ത്ത് റെ​യി​ൽ​വെ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ

അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കി​ങ്

പ​ഴ​യ​ങ്ങാ​ടി: റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ന്നി​ലെ പ​ഴ​യ​ങ്ങാ​ടി - പു​തി​യ​ങ്ങാ​ടി റോ​ഡി​ൽ പാ​ത​യോ​ര​ത്ത് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​ത് ഗ​താ​ഗ​ത​ത്തി​ന് ത​ട​സ്സ​മാ​കു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ മു​ൻഭാ​ഗ​ത്തും നാ​ലാം പ്ലാ​റ്റ്ഫോ​മി​ന​ടു​ത്താ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ പി​ൻഭാ​ഗ​ത്തു​മാ​യി പേ ​പാ​ർ​ക്കി​ങ് സം​വി​ധാ​നം നി​ല​വി​ലി​രി​ക്കെ​യാ​ണ് പാ​ത​യോ​ര​ത്ത് അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ അ​ധീ​ന​ത​യി​ലു​ള്ള പാ​ർ​ക്കി​ങ് സം​വി​ധാ​ന​ത്തെ കു​റി​ച്ചും വ്യാ​പ​ക​മാ​യ പ​രാ​തി​യു​ണ്ട്. സ്റ്റേ​ഷ​ന്റെ മു​ൻ​ഭാ​ഗ​ത്തു​ള്ള പാ​ർ​ക്കി​ങ് സം​വി​ധാ​നം ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ സം​വി​ധാ​നി​ച്ചി​ട്ടി​ല്ല. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ക​ട​ന്നു പോ​കേ​ണ്ട വ​ഴി​യി​ൽ ത​ല​ങ്ങും വി​ല​ങ്ങും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് ടി​ക്ക​റ്റ് കൗ​ണ്ട​റി​ലേ​ക്കും ഒ​ന്നാം പ്ലാ​റ്റ് ഫോ​മി​ലേ​ക്കും യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ സൃ​ഷ്ടി​ക്കു​ന്നു.

രോ​ഗി​ക​ളും അ​വ​ശ​രു​മാ​യ യാ​ത്ര​ക്കാ​രു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി ക​ട​ന്നു പോ​കാ​നോ തി​രി​ച്ചു വ​രാ​നോ ക​ഴി​യാ​ത്ത രീ​തി​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. പേ ​പാ​ർ​ക്കി​ങ്ങി​നു ന​ൽ​കു​ന്ന പൈ​സ ലാ​ഭി​ക്കാ​നാ​ണ് റോ​ഡ​രി​കി​ൽ നി​ര​യാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്.

രാ​വി​ലെ വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും രാ​ത്രി​യി​ൽ ട്രെ​യി​നി​ൽ മ​ട​ങ്ങി​യെ​ത്തി​യ​തി​നു ശേ​ഷം മാ​ത്ര​മാ​ണ് തി​രി​ച്ചെ​ടു​ക്കു​ന്ന​ത്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഒ​ട്ട​ന​വ​ധി വാ​ഹ​ന​ങ്ങ​ൾ പു​തി​യ​ങ്ങാ​ടി റോ​ഡി​ന്റെ ഓ​ര​ത്ത് നി​ര​യാ​യി നി​ർ​ത്തി​യി​ടു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്.

റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ മു​ന്നി​ലു​ള്ള ആ​ൽ​മ​രം മു​ത​ൽ 300 മീ​റ്റ​റോ​ളം ദൈ​ർ​ഘ്യ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ നി​ര.

ബ​സുക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന വീ​തി കു​റ​ഞ്ഞ ഈ ​പാ​ത​യു​ടെ ഓ​ര​ത്ത് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടുന്ന​തി​നാ​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്ക് വാ​ഹ​ന​ങ്ങ​ൾ വ​ശം ചേ​ർ​ന്നു ന​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത ദു​ര​വ​സ്ഥ​യാ​ണ്. വീ​തി കു​റ​ഞ്ഞ ഈ ​പാ​ത അ​പ​ക​ട മേ​ഖ​ല കൂ​ടി​യാ​യ​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. പാ​ത​യോ​ര​ത്തെ പാ​ർ​ക്കി​ങ് ത​ട​യു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vehicle parkingroadsideobstructs traffic
News Summary - Vehicle parking on the roadside obstructs traffic
Next Story