Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPazhayangadichevron_rightകല്യാശ്ശേരിയിൽ...

കല്യാശ്ശേരിയിൽ ‘തൊഴിൽതീര'ത്തിന് തുടക്കമാകുന്നു

text_fields
bookmark_border
thozhiltheeram
cancel
camera_alt

ഉ​ന്ന​ത​ത​ല ജ​ന​പ്ര​തി​നി​ധി- ഉ​ദ്യോ​ഗ​സ്ഥ യോ​ഗം എം. ​വി​ജി​ൻ എം.​എ​ൽ.എ ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ​ഴ​യ​ങ്ങാ​ടി: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ഭാ​ഗ​ത്തി​ലെ തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്കാ​യി നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ൻ ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന പ്ര​ത്യേ​ക വൈ​ജ്ഞാ​നി​ക തൊ​ഴി​ൽ പ​ദ്ധ​തി​യാ​യ ‘തൊ​ഴി​ൽ​തീ​രം’ ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​ത​ത​ല ജ​ന​പ്ര​തി​നി​ധി- ഉ​ദ്യോ​ഗ​സ്ഥ യോ​ഗം ക​ല്യാ​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ എം. ​വി​ജി​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ല്യാ​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ഷാ​ജി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ മ​ത്സ്യ​ബ​ന്ധ​ന സ​മൂ​ഹ​ത്തി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ന്റെ തൊ​ഴി​ൽ നൈ​പു​ണി പ​രി​ശീ​ല​ന​ത്തി​ലൂ​ടെ വൈ​ജ്ഞാ​നി​ക തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​നു​ള്ള​താ​ണ് തൊ​ഴി​ൽ​തീ​രം പ​ദ്ധ​തി.

പ​ദ്ധ​തി​യു​ടെ പൈ​ല​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ലം ഉ​ൾ​പ്പ​ടെ സം​സ്ഥാ​ന​ത്തെ ഒ​മ്പ​ത് തീ​ര​ദേ​ശ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ടപ്പാ​ക്കു​ന്ന​ത്. മ​ത്സ്യ​തൊ​ഴി​ലാ​ളി വി​ഭാ​ഗ​ത്തി​ലെ 18നും 40​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള പ്ല​സ് ടു ​വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യോ അ​തി​നു മു​ക​ളി​ലോ യോ​ഗ്യ​ത​യു​ള്ള​വ​രു​മാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി തൊ​ഴി​ൽ ല​ഭ്യ​മാ​ക്ക​ലാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​തി​ന്റെ ഭാ​ഗ​മാ​യി പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, ക​മ്യൂ​ണി​റ്റി വ​ള​ന്റി​യ​ർ​മാ​രെ തി​ര​ഞ്ഞെ​ടു​ക്ക​ൽ, പ്രാ​ദേ​ശി​ക സം​ഗ​മ​ങ്ങ​ൾ, തൊ​ഴി​ൽ ക്ല​ബ് രൂ​പ​വ​ത്ക​ര​ണം എ​ന്നി​വ ന​ട​ത്തും. സെപ്റ്റംബറി​ൽ തൊ​ഴി​ൽ മേ​ള​ക​ൾ സം​ഘ​ടി​പ്പി​ച്ച് സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ യോ​ഗ്യ​ത​ക​ൾ​ക്ക​നു​സ​രി​ച്ചു​ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കും.​ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘാ​ട​ക സ​മി​തി യോ​ഗം ജൂ​ൺ 15ന് 3 ​മ​ണി​ക്ക് എ​രി​പു​ര​ത്ത് ന​ട​ക്കും.

യോ​ഗ​ത്തി​ൻ നോ​ള​ജ് മി​ഷ​ൻ ജി​ല്ല പോ​ഗ്രാം ഓ​ഫി​സ​ർ ജി.​പി. സൗ​മ്യ സ്വാ​ഗ​തം പ​റ​ഞ്ഞു. നോ​ള​ജ് മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​കെ. പ്രി​ജി​ത്, ഡ​യാ​ന ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​ർ, വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ്ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​ർ, ഫി​ഷ​റീ​സ്, തൊ​ഴി​ൽ, വ്യാ​വ​സാ​യി​ക വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, കു​ടും​ബ​ശ്രീ, അ​സാ​പ്, ഐ.​സി.​ടി അ​ക്കാ​ദ​മി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജ​യ​ശ്രീ വി​ജ​യ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coastal areathozhiltheeram
News Summary - thozhiltheeram begins in Kalyasseri
Next Story