Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2022 4:30 AM GMT Updated On
date_range 2022-06-30T10:00:13+05:30നിർത്തിയിട്ട ബസിൽ മോഷണം
text_fieldsListen to this Article
പഴയങ്ങാടി: അടുത്തിലയിലെ ഐവറി പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട സ്വകാര്യ ബസിൽനിന്ന് സ്റ്റീരിയോയും ഡീസലും മോഷ്ടിച്ചു. 7000 രൂപ വിലയുള്ള സ്റ്റീരിയോയും 60 ലിറ്റർ ഡീസലുമാണ് മോഷണം പോയത്. കെ.എൽ-13 എ.എഫ് 7573 ശാരദ ബസിൽനിന്നാണ് ചൊവ്വാഴ്ച രാത്രി മോഷണം നടത്തിയത്.
മോഷണം നടന്ന ബസിലെ ജീവനക്കാർ പഴയങ്ങാടി പൊലീസിൽ പരാതി നൽകി. പഴയങ്ങാടിയിലും പരിസര പ്രദേശങ്ങളിലും നിർത്തിയിടുന്ന വാഹനങ്ങളിൽനിന്ന് ഡീസലും പെട്രോളും മോഷണം നടത്തുന്നതായി നാളുകളായി പരാതിയുണ്ട്.
Next Story