യുവതി വീട്ടുകിണറ്റിൽ മരിച്ച നിലയിൽ
text_fieldsസുനിത
പഴയങ്ങാടി: മാട്ടൂൽ നോർത്ത് കാവിലെ പറമ്പ് ഇട്ടമ്മലിൽ താമസിക്കുന്ന കൈപ്പാട്ടിൽ പുതിയ പുരയിൽ സുനിതയെ (40) വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ കാണാതായതിനെ തുടർന്ന് അന്വേഷണത്തിനിടെ രാത്രി ഏഴുമണിയോടെയാണ് വീട്ടു കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
പരേതരായ കുഞ്ഞിരാമൻ– നാരായണി ദമ്പതികളുടെ മകളാണ്. ഭർത്താവ്: തളിപ്പറമ്പ് മുള്ളൂൽ സ്വദേശി മഹേഷ്. മകൻ: സന്ദേശ്. സഹോദരങ്ങൾ: സുരേഷ്, സതീഷ്, രാജേഷ്, വസന്ത, പ്രമീള. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചക്ക് മാട്ടൂൽ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.

