പഴയങ്ങാടി പാലത്തിൽ ഇന്ധനം തീർന്നു;ടാങ്കർ ലോറി കുടുങ്ങി
text_fieldsഇന്ധനം തീർന്ന് പഴയങ്ങാടി പാലത്തിൽ ടാങ്കർ േലാറി
കുടുങ്ങിയ നിലയിൽ
പഴയങ്ങാടി: ഇന്ധനം തീർന്നതിനെ തുടർന്ന് പഴയങ്ങാടി പാലത്തിൽ ടാങ്കർ ലോറി കുടുങ്ങി. ശനിയാഴ്ച് വൈകീട്ട് 4.30 ഓടെയാണ് പഴയങ്ങാടി പഴയപാലത്തിൽ ഇന്ധനം തീർന്ന് ടാങ്കർ ലോറി കുടുങ്ങിയത്.
കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്ക് ഗ്യാസിനായി പോകുകയായിരുന്ന ലോറിയാണ് പാലത്തിൽ കുടുങ്ങിയത്. ഇതോടെ പാലത്തിന്റെ ഇരുഭാഗങ്ങളിലും ഗതാഗതത്തിന് തടസ്സം നേരിട്ടു. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി ഗതാഗതത്തിന് ഇരുഭാഗങ്ങളിലും നിയന്ത്രണമേർപ്പെടുത്തി. ലോറി ജീവനക്കാർ പെട്രോൾ പമ്പിൽ നിന്നും ഡീസലെത്തിച്ച ശേഷമാണ് യാത്ര തുടർന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

