Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പള്ളിയിൽനിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച പ്രതികൾ പിടിയിൽ
text_fieldsbookmark_border
കെ.ടി. മുഹമ്മദ് ഹിഫാസ്, എം.കെ. മുഹമ്മദ് ഫയാസ്
പഴയങ്ങാടി: മുട്ടം ജുമ മസ്ജിദിൽനിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടില നരിക്കോട് പാറമ്മലിലെ കെ.ടി. മുഹമ്മദ് ഹിഫാസ് (18), വെങ്ങര മുട്ടത്തെ എം.കെ. മുഹമ്മദ് ഫയാസ് (19) എന്നിവരെയാണ് പഴയങ്ങാടി പൊലീസ് സബ് ഇൻസ്പെക്ടർ കെ.കെ. തുളസി അറസ്റ്റു ചെയ്തത്.
മാർച്ച് 11നാണ് മോഷണം നടന്നത്. പള്ളിയുടെ മുകൾ നിലയിൽ പൂട്ടിയിട്ടിരുന്ന മുറിയിൽനിന്നാണ് 10,800 രൂപയും രണ്ടു മൊബൈൽ ഫോണുകളും കവർന്നത്. രണ്ടു ഫോണുകൾക്കുമായി 44000 രൂപ വിലയുണ്ട്. മറ്റൊരു കേസിൽ ഇവരെ ചന്ദേര പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
Next Story

