Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPazhayangadichevron_rightറോഡ് നവീകരണം; ടാറിങ്...

റോഡ് നവീകരണം; ടാറിങ് ഇളക്കിയതിനാൽ യാത്രക്കാർ ദുരിതത്തിൽ

text_fields
bookmark_border
റോഡ് നവീകരണം; ടാറിങ് ഇളക്കിയതിനാൽ യാത്രക്കാർ ദുരിതത്തിൽ
cancel
camera_alt

കെ. ​എ​സ്. ടി.​പി. റോ​ഡി​ൽ എ​രി​പു​രം ഭാ​ഗ​ത്ത് ടാ​റി​ങ് ഇ​ള​ക്കി​യ നി​ല​യി​ൽ

Listen to this Article

പഴയങ്ങാടി: പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡ് നവീകരണത്തിനായി ടാറിങ് ഇളക്കി മാറ്റിയത് വാഹന യാത്രക്കാരെ ദുരിതത്തിലാക്കി. അടുത്തില മുതൽ എരിപുരം വരെ ടാറിങ് ഇളക്കി മാറ്റിയിട്ട് ആഴ്ചകളായി. 21. കി.മി മെക്കാഡം ടാറിങ് ചെയ്ത് റോഡ് നവീകരിക്കുന്നതിന് സംസ്ഥാന സർക്കാർ 18 കോടി രൂപ അനുവദിച്ച പദ്ധതിയാണിത്. പ്രവൃത്തിയുടെ തുടക്കത്തിൽ ജോലികൾ കാര്യക്ഷമമല്ലെന്ന് പരാതിയുയർന്നതിനാൽ ജോലി നിർത്തി വെച്ചിരുന്നു.

പ്രവൃത്തി പുനരാരംഭിച്ചതോടെയാണ് ഒന്നാം ഘട്ട ടാറിങ്ങിനായി നിലവിലെ ടാറിങ് ഇളക്കി മാറ്റിയത്. എന്നാൽ നവീകരണ ജോലികൾ താൽക്കാലികമായി നിന്നതോടെ ഒന്നാം ഘട്ട ടാറിങ് പൂർത്തിയാക്കാനായില്ല. ഇതുവഴി യാത്രചെയ്യുമ്പോൾ ഇരു ചക്ര വാഹനങ്ങൾ തെന്നി വീഴുന്ന അവസ്ഥാണ്. ഒന്നാം ഘട്ട ടാറിങ് പൂർത്തിയായ മേഖലയിൽ റോഡിൽ വിള്ളൽ വീണതായി കാണാം. ടാറിങ് ഇളക്കി മാറ്റിയ മേഖലകളിൽ അടിയന്തിരമായി ഒന്നാം ഘട്ട ടാറിങ് പൂർത്തിയാക്കി യാത്ര ദുരിതം പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TarringRoad Renovationroad broken
News Summary - Road renovation; Commuters in distress due to tarring
Next Story