Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPazhayangadichevron_rightപുഴയോരത്തെ ടൂറിസം...

പുഴയോരത്തെ ടൂറിസം പദ്ധതികൾ നാശമടയുന്നു; പാഴാവുന്നത് ടൂറിസം ലക്ഷ്യമിട്ട കോടികൾ

text_fields
bookmark_border
പുഴയോരത്തെ ടൂറിസം പദ്ധതികൾ നാശമടയുന്നു; പാഴാവുന്നത് ടൂറിസം ലക്ഷ്യമിട്ട കോടികൾ
cancel
camera_alt

നാ​ശ​ഭീ​ഷ​ണി​യി​ലാ​യ ഏ​ഴോം മു​ട്ടു​ക​ണ്ടി റി​വ​ർ​വ്യൂ പാ​ർ​ക്ക്

പ​ഴ​യ​ങ്ങാ​ടി: ടൂ​റി​സം ല​ക്ഷ്യ​മി​ട്ട് ന​ട​പ്പാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണ​മി​ല്ലാ​യ്മ​കൊ​ണ്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ലും ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​തെ​യും നാ​ശ​മ​ട​യു​ന്നു. ഏ​ഴോം മു​ട്ടു​ക​ണ്ടി പു​ഴ​യോ​ര​ത്ത് നി​ർ​മി​ച്ച റി​വ​ർ വ്യൂ ​പാ​ർ​ക്ക് തു​രു​മ്പി​ച്ചും പ​ല​ക​ക​ൾ ഇ​ള​കി​യും ത​ക​ർ​ച്ച​യി​ലാ​ണ്. 90 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 2016ലെ ​ടൂ​റി​സം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​ത് നി​ർ​മി​ച്ച​ത്.

മ​ല​നാ​ട് മ​ല​ബാ​ർ റി​വ​ർ ക്രൂ​യി​സ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ഴ​യ​ങ്ങാ​ടി​യി​ൽ ബോ​ട്ട് റേ​സ് ഗാ​ല​റി​യും ഫ്ലോ​ട്ടി​ങ് റ​സ്റ്റാ​റ​ന്റ് പ്ര​വൃ​ത്തി​യും മ​റ്റും ന​ട​ത്തി​യ​ത്. 2.87 കോ​ടി രൂ​പ​യാ​ണ് ഈ ​പ​ദ്ധ​തി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. അ​നു​ബ​ന്ധ​മാ​യി പ​ണി​ത റി​വ​ർ വ്യൂ ​പാ​ർ​ക്കാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​ന് മു​മ്പേ നാ​ശ​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​ത്. പു​ഴ​യു​ടെ മ​നോ​ഹാ​രി​ത ആ​സ്വാ​ദ​ന​ല​ക്ഷ്യ​മാ​യെ​ടു​ത്ത് നി​ർ​മി​ച്ച പാ​ർ​ക്കി​ലെ വി​ള​ക്കു​ക​ൾ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത​ന്നെ അ​ണ​ഞ്ഞി​രു​ന്നു. പി​ന്നെ ഇ​വ പ്ര​കാ​ശി​ച്ചി​ല്ല. വി​ള​ക്കു​ക​ൾ ഒ​ന്നൊ​ന്നാ​യി ആ​റ് മാ​സ​ത്തി​ന​കം നി​ലം പ​തി​ക്ക​യാ​യി​രു​ന്നു.

വി​നോ​ദ​ത്തി​നെ​ത്തു​ന്ന​വ​ർ​ക്കാ​യി ഇ​രി​പ്പി​ട​ങ്ങ​ളും മ​ഴ കൂ​ടാ​ര​ങ്ങ​ളും വ​ള്ളം​ക​ളി വീ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മൊ​ക്കെ​യൊ​രു​ക്കി​യ മേ​ഖ​ല​യി​ൽ സാ​യാ​ഹ്ന​ങ്ങ​ളി​ൽ ആ​സ്വാ​ദ​ന​ത്തി​നെ​ത്തു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. വ​ള്ളം ക​ളി കാ​ണാ​നു​ള്ള വേ​ദി​യു​ടെ മ​ര​പ്പ​ല​ക​ക​ൾ ത​ക​ർ​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യി. ശു​ചി​മു​റി നി​ർ​മി​ച്ച​ത് ഇ​നി​യും തു​റ​ന്നു​കൊ​ടു​ത്തി​ട്ടി​ല്ല. ര​ണ്ടു വ​ർ​ഷം മു​മ്പ് ഡി.​ടി.​പി.​സി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ല​ഘു ഭ​ക്ഷ​ണ​ശാ​ല തു​റ​ന്നി​രു​ന്നെ​ങ്കി​ലും അ​തി​വേ​ഗം അ​ത് പൂ​ട്ടു​ക​യും​ചെ​യ്തു. കൊ​ട്ടി​ഗ്ഘോ​ഷി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട ​േഫ്ലാ ​ട്ടി​ങ് റ​സ്റ്റാ​റ​ന്റ് ഒ​രു ചാ​യ​ക്ക​ട​യി​ലൊ​തു​ങ്ങു​ന്നു.

മ​ല​നാ​ട് റി​വ​ർ ക്രൂ​യി​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ട്ടു​വം മു​തു​കു​ട, താ​വം, മാ​ട്ടൂ​ൽ സെ​ൻ​ട്ര​ൽ, വാ​ടി​ക്ക​ൽ, ചെ​റു​കു​ന്ന്, പ​ഴ​യ​ങ്ങാ​ടി എ​ന്നീ എ​ട്ട് ബോ​ട്ട് ടെ​ർ​മി​ന​ലു​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് ടൂ​റി​സ​ത്തി​ന്റെ അ​ന​ന്ത സാ​ധ്യ​ത​ക​ൾ ല​ക്ഷ്യ​മി​ട്ട് നി​ർ​മി​ച്ച ടെ​ർ​മി​ന​ലു​ക​ൾ നോ​ക്കു​കു​ത്തി​ക​ളാ​ണ്. ജെ​ട്ടി​ക​ളി​ൽ പ​ല​തും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്ന​താ​യും പ​രാ​തി​ക​ളു​ണ്ട്. ഒ​രു കോ​ടി മു​ത​ൽ മൂ​ന്ന് കോ​ടി രൂ​പ വ​രെ ചെ​ല​വ​ഴി​ച്ച ബോ​ട്ട് ജെ​ട്ടി​ക​ളു​ണ്ട്. മി​നു​ക്കു​പ​ണി​ക​ള​ട​ക്കം പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​വ​യ​ട​ക്ക​മു​ണ്ടെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും ബോ​ട്ടു​ക​ളെ​ത്തി​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല ബോ​ട്ട് സ​ർ​വി​സി​ന്റെ പ​ദ്ധ​തി​യെ കു​റി​ച്ച വി​ദൂ​ര വാ​ഗ്ദാ​ന​ങ്ങ​ൾ​പോ​ലും ഇ​പ്പോ​ളി​ല്ല. മ​ല​ബാ​ർ റി​വ​ർ ക്രൂ​യി​സ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി സാ​ധ്യ​ത​ക​ളു​ള്ള മേ​ഖ​ല​യാ​ണ് റി​വ​ർ വ്യൂ ​പാ​ർ​ക്ക് സ്ഥി​തി ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള പു​ഴ​യോ​ര മേ​ഖ​ല​ക​ൾ.

കോ​ടി​ക​ൾ വാ​രി​വി​ത​റി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​കൊ​ണ്ട് ആ​ർ​ക്കും ഉ​പ​കാ​ര​മി​ല്ലാ​താ​വു​ക​യും കോ​ടി​ക​ളു​ടെ പ​ദ്ധ​തി​ക​ൾ അ​നാ​ഥ​മാ​വു​ക​യും ചെ​യ്യു​മ്പോ​ഴും അ​ധി​കൃ​ത​ർ പൂ​ർ​ണ നി​സ്സം​ഗ​ത​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourism projectwasteddisrepairTourism News
News Summary - Riverside tourism projects are falling into disrepair; crores of rupees earmarked for tourism are being wasted
Next Story