Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ടി. ജലീലിന് വധഭീഷണി: കണ്ണൂർ സ്വദേശിക്കെതിരെ കേസ്​

text_fields
bookmark_border
kt jaleel
cancel
camera_alt

കെ.​ടി. ജ​ലീ​ൽ

പഴയങ്ങാടി: മുൻ മന്ത്രി കെ.ടി. ജലീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മാട്ടൂൽ സ്വദേശിക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. മാട്ടൂൽ കടപ്പുറത്ത് ഹൗസിൽ കെ.എൻ. അബൂബക്കറിനെതിരെയാണ് കേസെടുത്തത്. കെ.ടി. ജലീലി‍‍െൻറ ഫോണിലേക്ക് ഒക്ടോബർ അഞ്ചാം തീയതി വാട്​സ്ആപ് വഴി അയച്ച സന്ദേശത്തിലാണ് ഇയാൾ വധഭീഷണിയുയർത്തിയത്. കെ.ടി. ജലീൽ ഇത് ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. സൈബർ സെല്ലി‍െൻറ സഹായത്തോടെയുള്ള പരിശോധനയിലാണ് പഴയങ്ങാടി പൊലീസ് സ്​റ്റേഷൻ പരിധിയിൽ നിന്നാണ് സന്ദേശമയച്ചതെന്ന് കണ്ടെത്തിയത്. ഐ.പി.സി 163, 506 തുടങ്ങിയ വകുപ്പുകൾ ചേർത്താണ്​ കേസെടുത്തത്​.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K.T. Jaleel receives death threat: Police case against Matool resident
Next Story