Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPazhayangadichevron_rightന​വീ​ക​രി​ച്ച...

ന​വീ​ക​രി​ച്ച കെ.എസ്.ടി.പി റോഡ്​ ഒ​രു മാ​സമായപ്പോൾ തകർന്നു

text_fields
bookmark_border
ന​വീ​ക​രി​ച്ച കെ.എസ്.ടി.പി റോഡ്​ ഒ​രു മാ​സമായപ്പോൾ  തകർന്നു
cancel
camera_alt

രാ​മ​പു​രം പ​ഴ​യ പാ​ല​ത്തി​െൻറ അ​നു​ബ​ന്ധ റോ​ഡി​ൽ രൂ​പ​പ്പെ​ട്ട കു​ഴി

പ​ഴ​യ​ങ്ങാ​ടി (കണ്ണൂർ): പി​ലാ​ത്ത​റ-​പാ​പ്പി​നി​ശ്ശേ​രി കെ.​എ​സ്.​ടി.​പി റോ​ഡി​ൽ രാ​മ​പു​രം പ​ഴ​യ പാ​ല​ത്തി​െൻറ അ​ടു​ത്തി​ല ഭാ​ഗ​ത്ത് റോ​ഡ് ത​ക​ർ​ന്ന് വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ടു. മൂ​ന്നു മാ​സം​കൊ​ണ്ട്​ പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ 2019 ഡി​സം​ബ​റി​ലാ​ണ് ജോ​ലി ആ​രം​ഭി​ച്ച​ത്. ഒ​രു​വ​ർ​ഷം കൊ​ണ്ട് ജോ​ലി പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് പ​ഴ​യ പാ​ലം വ​ഴി​യു​ള്ള ഗ​താ​ഗ​തം ആ​രം​ഭി​ച്ച​ത്.

റോ​ഡ് ന​വീ​ക​രി​ച്ച് ഒ​രു മാ​സം തി​ക​ഞ്ഞ​പ്പോ​ഴേ​ക്കും റോ​ഡി​ൽ വ​ലി​യ കു​ഴി രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു. നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് റോ​ഡ് ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. റോ​ഡി​ൽ​നി​ന്നും വെ​ള്ളം താ​ഴോ​​ട്ടൊ​ഴു​കി പ​ഴ​യ പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യു​ള്ള പു​തി​യ പാ​ല​ത്തി​െൻറ തൂ​ണി​ന​ടി​യി​ലു​ള്ള മ​ണ്ണ് ഇ​ടി​ഞ്ഞ നി​ല​യാ​ണ്. ക​ണ്ണൂ​രി​ൽ​നി​ന്ന് പ​യ്യ​ന്നൂ​രി​ലേ​ക്ക് ഇ​തു​വ​ഴി ദൂ​രം കു​റ​വാ​യ​തി​നാ​ൽ ദേ​ശീ​യ​പാ​ത ഒ​ഴി​വാ​ക്കി ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ളും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSTPKSTP roadroad collapsed
News Summary - road collapse month after reconstruction
Next Story