കനത്ത മഴയിൽ വീട് തകർന്നു
text_fieldsചൂട്ടാട് മിനിയാടൻ അനീഷിെൻറ വീട് തകർന്ന നിലയിൽ
പഴയങ്ങാടി: മാടായി പഞ്ചായത്തിലെ ചൂട്ടാട് പുതിയവളപ്പിൽ മഴയിൽ വീട് തകർന്നു. മിനിയാടൻ അനീഷിെൻറ നാലംഗ കുടുംബം താമസിക്കുന്ന വീടാണ് ശക്തമായ മഴയിൽ തകർന്നത്.വീടിെൻറ മേൽക്കൂര പൂർണമായും തകർന്ന് കഴുക്കോലും ഓടും നിലംപതിച്ച് വീട്ടുപകരണങ്ങളടക്കം നശിച്ചു. വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.മാടായി പഞ്ചായത്ത്, മാടായി വില്ലേജ് ഓഫിസ് അധികൃതർ സ്ഥലം സന്ദർശിച്ചു.
ആലക്കോട്: കനത്ത മഴയിൽ ഉദയഗിരി പഞ്ചായത്തിലെ പുല്ലരി വാർഡിലെ പുല്ലിടാംകുന്നേൽ ജോസഫിെൻറ വീട് തകർന്നു.ജോസഫും ഭാര്യ മേരിയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.ഒാടുമേഞ്ഞ വീടിെൻറ മേൽക്കൂര വീഴുന്ന ശബ്ദം കേട്ട് ഓടിമാറിയതിനാൽ ആർക്കും പരിക്കില്ല. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ജോസ് പറയൻ കുഴിയുടെ നേതൃത്വത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ചു.

