Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPazhayangadichevron_rightഗ്യാസ്​ ടാങ്കർ...

ഗ്യാസ്​ ടാങ്കർ മറിഞ്ഞു; ആശങ്കയുടെ രാപ്പകൽ

text_fields
bookmark_border
ഗ്യാസ്​ ടാങ്കർ മറിഞ്ഞു; ആശങ്കയുടെ രാപ്പകൽ
cancel
camera_alt

നിയന്ത്രണംവിട്ട് പഴയങ്ങാടി പാലത്തിനു മുകളിൽ മറിഞ്ഞ ടാങ്കർ ലോറി

പ​ഴ​യ​ങ്ങാ​ടി: നാ​ടി​നെ ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ലാ​ക്കി പ​ഴ​യ​ങ്ങാ​ടി പാ​ല​ത്തി​ൽ പാ​ച​ക വാ​ത​ക ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു. വാ​ത​ക ചോ​ർ​ച്ച​യി​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച 1.30 ഓ​ടെ​യാ​ണ് മം​ഗ​ളൂ​രു​വി​ൽ നി​ന്ന് മ​ല​പ്പു​റം ചേ​ളാ​രി​യി​ലേ​ക്ക് പാ​ച​ക വാ​ത​ക​വു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ഇ​ന്ത്യ​ൻ ഓ​യ​ൽ കോ​ർ​പ​റേ​ഷ​ന്റെ ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞ​ത്.

നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ഒ​രു ടെ​മ്പോ ട്രാ​വ​ല​റി​നി​ടി​ച്ച് മു​ന്നോ​ട്ടു നീ​ങ്ങി ര​ണ്ട് കാ​റു​ക​ൾ​ക്കി​ടി​ച്ചാണ് മ​റി​ഞ്ഞ​ത്.

കോ​ഴി​ക്കോ​ട് ബ​ന്ധു​വീ​ട്ടി​ൽ പോ​യി തി​രി​ച്ച് വ​രു​ക​യാ​യി​രു​ന്ന കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച ടെ​മ്പോ ട്രാ​വ​ല​റി​ന് മു​ക​ളി​ലാ​ണ് ടാ​ങ്ക​ർ പ​തി​ച്ച​ത്. ട്രാ​വ​ല​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന എ​ട്ടു പേ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ ട്രാ​വ​ല​റി​ലെ യാ​ത്ര​ക്കാ​രും പ​രി​ക്കേ​റ്റ ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​ർ കൊ​ല്ലം സ്വ​ദേ​ശി പ്ര​ശാ​ന്ത് കു​മാ​റും (40) ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപ​ത്രിയിൽ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പി​ലാ​ത്ത​റ - പാ​പ്പി​നി​ശ്ശേ​രി കെ.​എ​സ്.​ടി.​പി പാ​ത​യി​ൽ 16 മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം മു​ട​ങ്ങി. ഐ.​ഒ.​സി അ​ധി​കൃ​ത​രെ​ത്തി​ച്ച മ​റ്റൊ​രു കാ​ബി​നി​ൽ കു​പ്പം ഖ​ലാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​പ​ക​ട​ത്തി​ൽ പെ​ട്ട ടാ​ങ്ക​ർ ഘ​ടി​പ്പി​ച്ച് മാ​റ്റി​യ​തോ​ടെ വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsGas TankerPazhayangadiAccident
News Summary - Gas-tanker-accident-pazhayangadi
Next Story