കണ്ടൽക്കാടുകൾക്കിടയിൽ മാലിന്യം തള്ളുന്നു
text_fieldsപഴയങ്ങാടി ഏഴോം മുട്ടുകണ്ടി പാതയോരത്ത് മാലിന്യം തള്ളിയ നിലയിൽ
പഴയങ്ങാടി: ഏഴോം പഞ്ചായത്തിലെ മുട്ടുകണ്ടി പാതയോരത്ത് കണ്ടൽക്കാടുകൾക്കിടയിൽ മാലിന്യം തള്ളുന്നു. പ്ലാസ്റ്റിക്ക് ചാക്കുകൾ, കുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയ മാലിന്യങ്ങളാണ് തള്ളുന്നത്. വേലിയിറക്ക സമയത്ത് രൂക്ഷമായ ദുർഗന്ധമാണ് പുഴയോരത്ത് അനുഭവപ്പെടുന്നത്.
നിരവധി ജലജീവികളുടെ ആവാസ കേന്ദ്രമായ കണ്ടൽക്കാടുകൾക്കിടയിൽ മാലിന്യം തള്ളുന്നത് നാശഭീഷണിയുയർത്തുന്നു. പുഴയോരത്ത് തള്ളുന്ന മാലിന്യം വേലിയേറ്റ സമയത്ത് പുഴയിലെത്തുന്നത് മത്സ്യങ്ങൾക്ക് ഭീഷണിയുയർത്തുന്നു. നായ്ക്കൾ മാലിന്യം കടിച്ചെടുത്ത് റോഡിലിടുന്നുണ്ട്. മാലിന്യം തള്ളുന്നത് തടയാൻ ഏഴോം പഞ്ചായത്ത് കാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, രാത്രിയിൽ കാമറയുടെ കണ്ണിൽപെടാതെ ഇവിടെ മാലിന്യം തള്ളുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

