ജില്ല എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് പരിശോധന;മലിനജലം ഒഴുക്കിവിട്ടതിനു പിഴ
text_fieldsപഴയങ്ങാടി: പുതിയങ്ങാടിയിലെ ക്വാഴ്ട്ടേർസ് ഉടമ മൊയ്തീൻ, ദുബൈ ഹോട്ടൽ ഉടമ അബ്ദുൽ കരീം എന്നിവർക്ക് യഥാക്രമം 10,000, 20,000 രൂപ പിഴ ചുമത്തി. ജില്ല എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്. മാടായി പഞ്ചായത്ത് പരിധിയിലെ പുതിയങ്ങാടിയിൽ കണ്ണൂർ ജില്ല എൻഫോഴ്സ്മെന്‍റ് നടത്തിയ പരിശോധനയിൽ ക്വാർട്ടേഴ്സിന്‍റെ പരിസരത്ത് ജൈവ, അജൈവ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ നിലയിലും കത്തിച്ച നിലയിലും കണ്ടെത്തിയതിനെ തുടർന്നാണ് ക്വാഴ്ട്ടേർസ് ഉടമ മൊയ്തീന് 10,000 രൂപയും ദുബൈ ഹോട്ടൽ ഉടമ അബ്ദുൽ കരീമിന് 20,000 രൂപയും പിഴ ചുമത്തിയത്.
ഹരിതകർമ സേനക്ക് മാലിന്യം നൽകാറില്ലെന്നും പരിശോധനയിൽ കണ്ടെത്തി.ജില്ല എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗം അലൻ ബേബി, സി.കെ. ദിബിൽ, എസ്. ജെ. ആര്യലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

