Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർഷകസമര വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് സി.പി.എം
text_fieldsbookmark_border
പഴയങ്ങാടി: സി.പി.എം ജില്ല സമ്മേളന നഗരിയിൽ കർഷക വിജയദിനം ആഘോഷിച്ചു. കേക്ക് മുറിച്ചും മധുരം പങ്കിട്ടുമായിരുന്നു ആഘോഷം.
കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. കർഷകരുടെയും തൊഴിലാളികളുടെയും ഐക്യമാണ് സമരത്തെ വിജയത്തിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കർഷക സംഘം ജില്ല പ്രസിഡൻറ് ഒ.വി. നാരായണൻ അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി എം.വി. ജയരാജൻ, കെ.കെ. രാഗേഷ്, ഡോ. വി. ശിവദാസൻ എം.പി, കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, കർഷക തൊഴിലാളി യൂനിയൻ സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. കർഷക സംഘം ജില്ല സെക്രട്ടറി എം. പ്രകാശൻ സ്വാഗതം പറഞ്ഞു.
Next Story

