Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPazhayangadichevron_rightമാടായിയിലെ...

മാടായിയിലെ സ്ഥാ​പ​ന​ത്തി​ന്‍റെ മു​ന്നി​ലെ സി.ഐ.ടി.യു സമരം ശക്തിപ്പെടുത്തും

text_fields
bookmark_border
മാടായിയിലെ സ്ഥാ​പ​ന​ത്തി​ന്‍റെ മു​ന്നി​ലെ സി.ഐ.ടി.യു സമരം ശക്തിപ്പെടുത്തും
cancel

പ​ഴ​യ​ങ്ങാ​ടി: ജ​നു​വ​രി 23ന് ​ഉ​ദ്ഘാ​ട​നം ചെ​യ്ത, മാ​ടാ​യി തെ​രു ഗ​ണ​പ​തി മ​ണ്ഡ​പ​ത്തി​നു സ​മീ​പ​ത്തെ ശ്രീ​പോ​ർ​ക്ക​ലി സ്റ്റീ​ൽ​സ് സ്ഥാ​പ​ന​ത്തി​ന്റെ മു​ന്നി​ലെ സ​മ​രം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ സി.​ഐ.​ടി.​യു തീ​രു​മാ​നം. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​നം ഉ​ദ്ഘാ​ട​ന​ത്തി​ന്റെ ത​ലേ​ദി​വ​സം സ്വ​ന്തം തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് സി.​ഐ.​ടി.​യു രം​ഗ​ത്തെ​ത്തി​യ​ത്.

ജി​ല്ല​യി​ൽ ആ​റോ​ളം സ്ഥാ​പ​ന​ങ്ങ​ളു​ള്ള ത​ങ്ങ​ൾ​ക്ക് മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലെ ദു​ര​നു​ഭ​വ​മാ​ണ് സ്വ​ന്ത​മാ​യി തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ക​യ​റ്റി​റ​ക്ക് ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ഉ​ട​മ​സ്ഥ​ർ പ​റ​യു​ന്ന​ത്. സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങാ​ൻ ഉ​ട​മ​സ്ഥ​രും അ​യ​യാ​ൻ സി.​ഐ.​ടി.​യു​വും ത​യാ​റാ​വാ​ത്ത​തി​നാ​ൽ സ്ഥാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത ദി​വ​സം തു​ട​ങ്ങി​യ സ​മ​രം 38 ദി​വ​സം പി​ന്നി​ട്ടു.

സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മ​രം ശ​ക്തി​പ്പെ​ടു​ത്താ​ൻ ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​നി​യ​ൻ മാ​ടാ​യി ഏ​രി​യ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ഐ.​വി. ശി​വ​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

10ന് ​വൈ​കീ​ട്ട് നാ​ലി​ന് പ​ഴ​യ​ങ്ങാ​ടി​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും മാ​ടാ​യി ശ്രീ ​പോ​ർ​ക്ക​ലി സ്റ്റീ​ൽ​സി​നു​മു​ന്നി​ൽ പൊ​തു​യോ​ഗ​വും ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CITU
News Summary - CITU will intensify protest in madayi
Next Story