Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPazhayangadichevron_rightപിക്അപ് വാനിന്റെ...

പിക്അപ് വാനിന്റെ കാറ്റഴിച്ചുവിട്ട ഒമ്പതുപേർക്കെതിരെ കേസ്

text_fields
bookmark_border
പിക്അപ് വാനിന്റെ കാറ്റഴിച്ചുവിട്ട ഒമ്പതുപേർക്കെതിരെ കേസ്
cancel
Listen to this Article

പ​ഴ​യ​ങ്ങാ​ടി: സി.​ഐ.​ടി.​യു സ​മ​രം ന​ട​ത്തു​ന്ന മാ​ടാ​യി​ലെ ശ്രീ ​പോ​ർ​ക്ക​ലി സ്റ്റീ​ൽ​സി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ളു​മാ​യി പോ​യ പി​ക്അ​പ് വാ​ൻ ത​ട​ഞ്ഞു​നി​ർ​ത്തി കാ​റ്റ​ഴി​ച്ചു​വി​ട്ട​തി​നും വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​ർ ചീ​മേ​നി​യി​ലെ വൈ​ഷ്ണ​വ് ച​ന്ദ്ര​നെ മ​ർ​ദി​ച്ച​തി​നും ഒ​മ്പ​തു​പേ​ർ​ക്കെ​തി​രെ പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സ് കേ​സെ​ടു​ത്തു.

ബി​ജു, ര​തീ​ഷ് എ​ന്നി​വ​രു​ടെ പേ​രി​ലും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് ഏ​ഴു​പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സ്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ശ്രീ ​പോ​ർ​ക്ക​ലി സ്റ്റീ​ൽ​സി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ളു​മാ​യി പോ​യ വാ​ഹ​നം മ​ണ്ടൂ​രി​ൽ​നി​ന്ന് ത​ട​ഞ്ഞു​നി​ർ​ത്തി​യ​താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഹൈ​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പൊ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ലാ​ണ് സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി​റ​ക്ക് ന​ട​ത്തി ഇ​പ്പോ​ൾ സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്.

ക​യ​റ്റി​റ​ക്കി​ന് ക​ട​യു​ട​മ സ്വ​ന്ത​മാ​യി തൊ​ഴി​ലാ​ളി​ക​ളെ ഏ​ർ​പ്പെ​ടു​ത്തി​യ​തു​​കാ​ര​ണം അം​ഗീ​കൃ​ത ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ നി​ഷേ​ധി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് ജ​നു​വ​രി 23ന് ​സ്ഥാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​തു​മു​ത​ൽ സ്ഥാ​പ​ന​ത്തി​നെ​തി​രെ സി.​ഐ.​ടി.​യു ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​നി​യ​ൻ സ​മ​ര​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur News
News Summary - Case against nine people in Kannur Pazhayangadi
Next Story