Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightപ്രതിരോധ വാക്​സിൻ:...

പ്രതിരോധ വാക്​സിൻ: പരീക്ഷണത്തിന് തയാറായി രാമന്തളിയിലെ യുവാക്കൾ

text_fields
bookmark_border
പ്രതിരോധ വാക്​സിൻ: പരീക്ഷണത്തിന് തയാറായി രാമന്തളിയിലെ യുവാക്കൾ
cancel
camera_alt

യു.എ.ഇയിൽ വാക്​സിൻ പരീക്ഷണത്തിന് സമ്മതമറിയിച്ച യുവാക്കൾ

പ​യ്യ​ന്നൂ​ർ: ജ​ന്മ​നാ​ടി​െൻറ സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി പോ​ർ​ച്ചു​ഗീ​സു​കാ​രോ​ട്‌ യു​ദ്ധം ചെ​യ്​​ത് വീ​ര​മൃ​ത്യു വ​രി​ച്ച 17 ര​ക്ത​സാ​ക്ഷി​ക​ളു​ടെ നി​ണ​മ​ണി​ഞ്ഞ രാ​മ​ന്ത​ളി​യു​ടെ മ​ണ്ണി​ൽ നി​ന്നും കോ​വി​ഡ്​ പോ​രാ​ട്ട​ത്തി​നും ക​രു​ത്തു​പ​ക​ർ​ന്ന്​ ഒ​രു​കൂ​ട്ടം യു​വാ​ക്ക​ൾ.

യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന കോ​വി​ഡ്​ വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന്​ സ​മ്മ​ത​മ​റി​യി​ച്ചാ​ണ്​ യു​വാ​ക്ക​ൾ ജ​ന്മ​നാ​ടി​ന്​ അ​ഭി​മാ​ന​മാ​കു​ന്ന​ത്.

സം​സ്​​ഥാ​ന​ത്തെ സെ​വ​ൻ​സ്​ ഫു​ട്​​ബാ​ൾ മൈ​താ​ന​ങ്ങ​ൾ​ക്ക്​ സു​പ​രി​ചി​ത പേ​രാ​യ ഫു​ട​്​​ബാ​ൾ താ​രം മു​ഹാ​ദ്​ അ​ഹ​മ​ദ്​, സാം​സ്​​കാ​രി​ക രം​ഗ​ത്ത്​ സ​ജീ​വ​മാ​യ കെ.​എം. ജാ​സിം, കെ.​കെ. ഹ​ക്കീം, കെ.​കെ. ഹാ​രി​സ്, എം.​സി. അ​ഫ്​​സ​ൽ, സ​ൽ​മാ​ൻ എ​ന്നി​വ​രാ​ണ്​ വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന്​ വി​ധേ​യ​രാ​വു​ന്ന​തി​ന്​ സ​മ്മ​ത​മ​റി​യി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ളാ​യി യു.​എ.​ഇ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രു​മു​ണ്ട്​ ഇ​ക്കൂ​ട്ട​ത്തി​ൽ. കു​ടും​ബം പോ​റ്റു​ന്ന​തി​ന്​ മ​ണ​ലാ​ര​ണ്യ​ത്തി​ൽ എ​ത്തി​യ ഇ​വ​ർ​ക്ക്​, ജോ​ലി ന​ൽ​കി​യ രാ​ജ്യ​ത്തോ​ടു​ള്ള ക​ടം വീ​ട്ട​ൽ​കൂ​ടി​യാ​ണി​ത്.

ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യു​ടെ​യും ശാ​സ്ത്ര​ജ്ഞ​ന്മാ​രു​ടെ​യും ക​ഠി​ന​യ​ത്ന​ത്തി​ന് കൈ​ത്താ​ങ്ങാ​യി സ്വ​യം സ​മ​ർ​പ്പി​ത സേ​വ​ന​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങി​യ​വ​ർ ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​ണെ​ന്ന്​ ​ നാ​ട്ടു​കാ​രും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramanthalicovid vaccineUAEvaccine experiment
Next Story