Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightമെ​ഡി​ക്ക​ൽ കോ​ള​ജി​ൽ...

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ യു​വാ​വി​ന്‍റെ പ​രാ​ക്ര​മം; ലേ​ബ​ർ റൂം ​അ​ടി​ച്ചു ത​ക​ർ​ത്തു

text_fields
bookmark_border
മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ യു​വാ​വി​ന്‍റെ പ​രാ​ക്ര​മം; ലേ​ബ​ർ റൂം ​അ​ടി​ച്ചു ത​ക​ർ​ത്തു
cancel
camera_alt

റാ​ഷി​ദ്

പ​യ്യ​ന്നൂ​ർ: ഗ​ര്‍ഭി​ണി​യാ​യ ഭാ​ര്യ​യെ അ​നു​മ​തി​യി​ല്ലാ​തെ ഡി​സ്ചാ​ര്‍ജ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​ത് അം​ഗീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​കോ​പി​ത​നാ​യ യു​വാ​വ് ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ലേ​ബ​ർ റൂം ​അ​ടി​ച്ചു ത​ക​ര്‍ത്തു.

പ്ര​തി​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സും ആ​ശു​പ​ത്രി സു​ര​ക്ഷ ജീ​വ​ന​ക്കാ​രും ചേ​ര്‍ന്ന് ബ​ലം പ്ര​യോ​ഗി​ച്ച് കീ​ഴ്‌​പ്പെ​ടു​ത്തി. കാ​ഞ്ഞ​ങ്ങാ​ട് ഒ​ഴി​ഞ്ഞ​വ​ള​പ്പി​ലെ റാ​ഷി​ദ്(24)​ആ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ലേ​ബ​ര്‍റൂ​മി​ല്‍ പ്ര​സ​വ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ച റാ​ഷി​ദി​ന്റെ ഭാ​ര്യ​യെ അ​വ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഡി​സ്ചാ​ര്‍ജ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​യാ​ള്‍ ബ​ഹ​ളം​വെ​ച്ച​ത്.

ന​ഴ്‌​സി​ങ് ഓ​ഫി​സ​ര്‍ സ​നി​ല​യെ അ​ശ്ലീ​ല​ഭാ​ഷ​യി​ല്‍ ചീ​ത്ത​വി​ളി​ക്കു​ക​യും ലേ​ബ​ര്‍ റൂ​മി​ലെ വാ​തി​ലു​ക​ളും ഫ​ര്‍ണി​ച്ച​റു​ക​ളും അ​ടി​ച്ചു​ത​ക​ര്‍ത്ത് ആ​ശു​പ​ത്രി​യി​ല്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ വി​വ​ര​മ​റി​യി​ച്ച​ത് പ്ര​കാ​രം പ​രി​യാ​രം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ 15,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ഇ​യാ​ള്‍ വേ​റെ ചി​ല കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. 2023 ലെ ​ആ​ശു​പ​ത്രി​യി​ല്‍ അ​ക്ര​മം ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​രം ക​ടു​ത്ത വ​കു​പ്പു​ക​ൾ ചു​മ​ത്തി റാ​ഷി​ദി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Braveryviolancearrestedvandalized
News Summary - Youth's bravery at medical college; Labor room vandalized
Next Story