Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightപെ​ൺ​കു​ട്ടി​യെ...

പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ന​ഗ്ന ചിത്രങ്ങൾ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ന​ഗ്ന ചിത്രങ്ങൾ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ
cancel


പ​യ്യ​ന്നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ന​ഗ്ന ഫോ​ട്ടോ​ക​ൾ എ​ടു​ത്ത് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത യു​വാ​വ് പോ​ക്സോ കേ​സി​ൽ പി​ടി​യി​ൽ. പ​യ്യ​ന്നൂ​ർ ക​ണ്ടോ​ത്തെ കൂ​ട്ടാ​ല ഹൗ​സി​ൽ ഷി​ബി​ൻ ബാ​ബു (25) വി​നെ​യാ​ണ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ. ​നാ​യ​ർ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

2020 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ആ​രാ​ധ​നാ​ല​യ​ത്തി​ന് സ​മീ​പ​ത്തെ മു​റി​യി​ലേ​ക്ക് പ്ര​ലോ​ഭി​പ്പി​ച്ച് കൊ​ണ്ടു​പോ​യി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് വ​സ്ത്ര​ങ്ങ​ൾ അ​ഴി​ച്ചു​മാ​റ്റി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ശേ​ഷം പി​ന്നീ​ട് ന​വ​മാ​ധ്യ​മ​ങ്ങ​ളാ​യ ഇ​ൻ​സ്​​റ്റ​ഗ്രാം, വാ​ട്സ് ആ​പ്, ഫേ​സ്ബു​ക്ക് എ​ന്നി​വ വ​ഴി പ്ര​ച​രി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. പെ​ൺ​കു​ട്ടി ബ​ന്ധു​ക്ക​ളോ​ട് വി​വ​രം പ​റ​യു​ക​യും തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത പൊ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും ഐ.​ടി ആ​ക്ട് പ്ര​കാ​ര​വും കേ​സെ​ടു​ക്കു​ക​യും പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestarrested
News Summary - youth arrested molested a girl
Next Story