Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightപയ്യന്നൂരിൽ വീടിനു...

പയ്യന്നൂരിൽ വീടിനു നേരെ അക്രമം; കാർ കത്തിച്ചു കാ​റ​മേ​ലി​ൽ മ​തി​ൽ ത​ക​ർ​ത്തു

text_fields
bookmark_border
പയ്യന്നൂരിൽ വീടിനു നേരെ അക്രമം; കാർ കത്തിച്ചു കാ​റ​മേ​ലി​ൽ മ​തി​ൽ ത​ക​ർ​ത്തു
cancel
camera_alt

1.ടി. ​പു​രു​ഷോ​ത്ത​മ​ന്റെ വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ന് തീ​യി​ട്ട നി​ല​യി​ൽ. 2.ടി. ​പു​രു​ഷോ​ത്ത​മ​ന്റെ വീ​ടി​ന്റെ ജ​ന​ൽ ഗ്ലാ​സ് ത​ക​ർ​ത്ത​നി​ല​യി​ൽ

പ​യ്യ​ന്നൂ​ര്‍: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​നു​കൂ​ലി​യും സി.​പി.​എം എ.​കെ.​ജി ഭ​വ​ൻ ബ്രാ​ഞ്ചം​ഗ​വും മ​ത്സ്യ​ക​ർ​ഷ​ക​നും അ​ക്വാ​ക​ൾ​ച്ച​ർ ഡെ​വ​ല​പ്മെ​ന്റ് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി (അ​ഡ്‌​കോ​സ്) ചെ​യ​ർ​മാ​നു​മാ​യ മാ​വി​ച്ചേ​രി ആ​സാ​ദ് ഭ​വ​നി​ലെ ടി. ​പു​രു​ഷോ​ത്ത​മ​ന്റെ വീ​ടി​ന്റെ ജ​ന​ൽ ഗ്ലാ​സു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​ർ തീ​വെ​ച്ചു ന​ശി​പ്പി​ക്കു​ക​യും​ചെ​യ്തു. വീ​ടി​ന്റെ ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലെ എ​ട്ട് പാ​ളി ജ​ന​ലു​ക​ളും കാ​റി​ന്റെ ഗ്ലാ​സു​ക​ളും ത​ക​ര്‍ത്ത അ​ക്ര​മി​ക​ള്‍ കാ​റി​ന് തീ​യി​ടു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ചെ 12.30ഓ​ടെ​യാ​ണ് അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. പോ​ര്‍ച്ചി​ല്‍ നി​ര്‍ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്റെ മു​ന്നി​ലെ​യും പി​ന്നി​ലെ​യും വ​ശ​ങ്ങ​ളി​ലെ​യും ഗ്ലാ​സു​ക​ള്‍ അ​ടി​ച്ച് ത​ക​ര്‍ത്തു. അ​ക്ര​മി​ക​ൾ പ്ലാ​സ്റ്റി​ക് കു​പ്പി​യി​ല്‍ കൊ​ണ്ടു​വ​ന്ന ഇ​ന്ധ​ന​മൊ​ഴി​ച്ച് കാ​റി​ന്റെ പി​ന്‍ഭാ​ഗ​ത്തെ ട​യ​റി​നോ​ട് ചേ​ര്‍ന്ന് തീ​യി​ടു​ക​യാ​യി​രു​ന്നു. ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ ട​യ​ർ പൊ​ട്ടു​ന്ന​ത് കേ​ട്ട് ഉ​ണ​ർ​ന്ന വീ​ട്ടു​കാ​ർ ജ​നാ​ല​യി​ലൂ​ടെ തീ ​ഉ​യ​രു​ന്ന​തു ക​ണ്ട് വാ​ട്ട​ർ​പൈ​പ്പു​പ​യോ​ഗി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. മൂ​ന്ന് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തി​യ​വ​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നു പ​റ​യു​ന്നു. വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തോ​ടെ അ​ക്ര​മി​ക​ൾ വാ​ഹ​ന​ത്തി​ൽ ര​ക്ഷ​പ്പെ​ട്ടു.

വി. ​കു​ഞ്ഞി​കൃ​ഷ്ണ​നോ​ട് അ​നു​ഭാ​വം പു​ല​ർ​ത്തി​യ പു​രു​ഷോ​ത്ത​മ​ൻ ഗാ​ന്ധി​പാ​ർ​ക്കി​ൽ ന​ട​ന്ന വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്റെ പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. അ​ക്ര​മ​സം​ഭ​വ​മ​റി​ഞ്ഞ് റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​നൂ​ജ് പ​ലി​വാ​ൾ, പ​യ്യ​ന്നൂ​ർ ഡി​വൈ.​എ​സ്.​പി പി.​എ​ൽ. ഷൈ​ജു, ഇ​ൻ​സ്പെ​ക്ട​ർ സി. ​ബി​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ​ത്തെ വീ​ട്ടി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ല്‍നി​ന്ന് മൂ​ന്ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ അ​ക്ര​മി​ക​ളു​ടെ ദൃ​ശ്യം പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്ര​മ​ത്തി​ല്‍ അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്ന ടി. ​പു​രു​ഷോ​ത്ത​മ​ന്റെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

മ​ത്സ്യ​ക​ര്‍ഷ​ക​നും അ​ക്വാ​ക​ള്‍ച്ച​ര്‍ ഡെ​വ​ല​പ്‌​മെ​ന്റ് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി (അ​ഡ്‌​കോ​സ്) ചെ​യ​ര്‍മാ​നു​മാ​യ പു​രു​ഷോ​ത്ത​മ​ന്‍ കേ​ര​ള അ​ക്വാ ഫാ​ര്‍മേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്റും ജ​ല​ക​ര്‍ഷ​ക​ന്‍ മാ​സി​ക​യു​ടെ എ​ഡി​റ്റ​റു​മാ​ണ്.

പ​യ്യ​ന്നൂ​ർ കാ​റ​മേ​ലി​ൽ ചു​റ്റു​മ​തി​ൽ ത​ക​ർ​ത്തു. യു.​ഡി.​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്റെ പ്ര​ചാ​ര​ണ ചു​വ​രെ​ഴു​ത്ത് ന​ട​ത്തി​യ കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​യു​ടെ പ​റ​മ്പി​ന്റെ ചു​റ്റു​മ​തി​ലാ​ണ് ത​ക​ർ​ത്ത​ത്. കാ​റ​മേ​ൽ റേ​ഷ​ൻ ക​ട​ക്കു സ​മീ​പ​ത്തെ കെ.​പി. രേ​ഖ​യു​ടെ പ​റ​മ്പി​ന്റെ ചു​റ്റു​മ​തി​ലാ​ണ് ത​ക​ർ​ത്ത​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. 15 മീ​റ്റ​റോ​ളം മ​തി​ൽ ത​ക​ർ​ത്ത നി​ല​യി​ലാ​ണ് ഉ​ട​മ പ​യ്യ​ന്നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Violence against a house in Payyannur; Car set on fire and wall smashed on top of car
Next Story