ഐ.ഐ.ടി ഇന്ദോറിൽ നേട്ടം കൊയ്ത് ഇരട്ട സഹോദരന്മാർ
text_fieldsജിതിനും നിതിനും
പയ്യന്നൂർ: ഐ.ഐ.ടി ഇന്ദോറിൽ മെറ്റലർജിക്കൽ എൻജിനീയറിങ് ആൻഡ് മെറ്റീരിയൽ സയൻസിൽ 2024ലെ ബി.ടെക് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പയ്യന്നൂർ സ്വദേശികളായ ഇരട്ട സഹോദരന്മാർ. രാമന്തളി സ്വദേശികളായ ജിതിൻ സതീഷ് കുമാറും നിതിൻ സതീഷ് കുമാറുമാണ് ഈ മിടുക്കന്മാർ.
ജിതിൻ സതീഷ് കുമാർ 9.08 സി.ജി.പി.എ ആദ്യ സ്ഥാനം നേടി ഇൻസ്റ്റിറ്റ്യൂട്ട് വെള്ളിമെഡൽ കരസ്ഥമാക്കി. നിതിൻ സതീഷ് കുമാർ 8.99 സി.ജി.പി.എ നേടി പിന്നിലുണ്ട്. ജെ.ഇ.ഇ മെയിൻസ് 2020ൽ, ജിതിൻ 99.6 പെർസന്റൈൽ നേടിയപ്പോൾ നിതിൻ 99.4 പെർസന്റൈൽ കരഗതമാക്കി.
ഐ.ഐ.ടിയിലെ പ്രകടനത്തെ തുടർന്ന് ഇരുവർക്കും സ്കോളർഷിപ്പോടെ അമേരിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് മിനിസോടയിൽ നേരിട്ട് പിഎച്ച്.ഡിക്ക് പ്രവേശനം ലഭിച്ചുകഴിഞ്ഞു. രാമന്തളി സ്വദേശികളായ പി.വി. സതീഷ് കുമാറിന്റെയും (സീനിയർ വൈസ് പ്രസിഡന്റ്, ജെ.എസ്.ഡബ്ല്യു പെയിന്റ്സ് ബല്ലാരി) സുചിത്രയുടെയും മക്കളാണിവർ.

