Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightആവശ്യത്തിന് ഇടമില്ല;...

ആവശ്യത്തിന് ഇടമില്ല; മംഗളൂരു -ചെന്നൈ എഗ്മോർ ട്രെയിൻ യാത്ര ജീവൻ പണയപ്പെടുത്തി

text_fields
bookmark_border
ആവശ്യത്തിന് ഇടമില്ല; മംഗളൂരു -ചെന്നൈ എഗ്മോർ ട്രെയിൻ യാത്ര ജീവൻ പണയപ്പെടുത്തി
cancel
camera_alt

മം​ഗ​ളൂ​രു -ചെ​ന്നൈ എ​ഗ്മോ​ർ ട്രെയിനിലെ വാ​തി​ൽ​പ്പ​ടി​യി​ൽ നി​ന്ന് യാ​ത്ര ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ർ

Listen to this Article

പ​യ്യ​ന്നൂ​ർ: ആ​വ​ശ്യ​ത്തി​ന് ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെൻറു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ മം​ഗ​ളൂ​രു -ചെ​ന്നൈ എ​ഗ്മോ​ർ ട്രെ​യി​നി​ലെ യാ​ത്ര ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി. നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന ഈ ​വ​ണ്ടി​യി​ൽ ര​ണ്ട​ര ജ​ന​റ​ൽ ക​മ്പാ​ർ​ട്ടു​മെൻറു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്.18 ബോ​ഗി​ക​ളു​ള്ള വ​ണ്ടി​യി​ൽ ബാ​ക്കി​യെ​ല്ലാം എ.​സി. കോ​ച്ചു​ക​ളാ​ണ്. ഇ​താ​ണ് യാ​ത്ര ദു​രി​ത​യാ​ത്ര​യാ​വാ​ൻ കാ​ര​ണ​മാ​വു​ന്ന​ത്.

രാ​വി​ലെ 9.30ന് ​പ​യ്യ​ന്നൂ​രി​ൽ എ​ത്തി​ച്ചേ​രേ​ണ്ട ട്രെ​യി​ൻ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും 9.45 ആ​വും സ്റ്റേ​ഷ​നി​ലെ​ത്താ​ൻ. ക​ണ്ണൂ​രി​ലും മ​റ്റു​മു​ള്ള ഓ​ഫി​സു​ക​ളി​ലെ​ത്തേ​ണ്ട യാ​ത്ര​ക്കാ​ർ​ക്ക് ച​വി​ട്ടു​പ​ടി​ക​ളി​ൽ തൂ​ങ്ങി യാ​ത്ര​ചെ​യ്യേ​ണ്ട ഗ​തി​കേ​ടാ​ണ്.

വൈ​കു​ന്ന​തു​കൊ​ണ്ട് മ​റ്റു വ​ണ്ടി​ക​ൾ​ക്ക് പോ​കാ​നെ​ത്തി​യ​വ​രും ഈ ​വ​ണ്ടി​യി​ൽ ക​യ​റു​ന്ന​തോ​ടെ തി​ര​ക്ക് വ​ർ​ധി​ക്കും. പ​തി​നാ​റോ​ളം ക​മ്പാ​ർ​ട്ടു​മെൻറു​ക​ൾ കാ​ലി​യാ​യി കി​ട​ക്കു​മ്പോ​ഴാ​ണ് ദു​ര​വ​സ്ഥ. ഏ​റ്റ​വും പി​റ​കി​ലു​ള്ള ര​ണ്ടു ക​മ്പാ​ർ​ട്ടു​മെൻറു​ക​ളും ഒ​രു പ​കു​തി ബോ​ഗി​യും മാ​ത്ര​മാ​ണ് ജ​ന​റ​ൽ ക​മ്പാ​ർ​ട്ടു​മെൻറു​ക​ൾ. ബ​സ് ചാ​ർ​ജ് വ​ർ​ധി​ച്ച​തോ​ടെ ട്രെ​യി​നി​നെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യി​ട്ടു​ണ്ട്.

ഇ​തും തി​ര​ക്ക് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ജ​ന​റ​ൽ ക​മ്പാ​ർ​ട്ടു​മെൻറു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ചു​രു​ങ്ങി​യ​ത് അ​ഞ്ച് ജ​ന​റ​ൽ ക​മ്പാ​ർ​ട്ടു​മെൻറു​ക​ളെ​ങ്കി​ലും ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​വൂ എ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. പ​ക​ൽ യാ​ത്ര​ക്കെ​ങ്കി​ലും എ​ണ്ണം കൂ​ട്ടി യാ​ത്ര​ക്കാ​രു​ടെ ദു​രി​തം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. കാ​ഞ്ഞ​ങ്ങാ​ടു മു​ത​ൽ കോ​ഴി​ക്കോ​ടു വ​രെ വ​ൻ തി​ര​ക്കാ​ണ് ജ​ന​റ​ൽ ക​മ്പാ​ർ​ട്ടു​മെൻറി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:payyannur newsMangalore Chennai Egmore train
News Summary - There is not enough space; Mangalore-Chennai Egmore train journey risks life
Next Story