പാത മാറിയോടിയ ലോറി പാലത്തിൽ കുടുങ്ങി
text_fieldsകണ്ടെയ്നർ ലോറിയുടെ കാബിൻ പാലത്തിൽ കുടുങ്ങിയ നിലയിൽ
പയ്യന്നൂർ: പാത മാറി ഓടിയ കണ്ടെയ്നർ ലോറി നിര്മാണത്തിലിരുന്ന അടിപ്പാതക്കു മുകളില് കുടുങ്ങി നിന്നു. ലോറിയുടെ കാബിൻ കുടുങ്ങിയതിനാൽ വഴി മാറിയത് വൻ ദുരന്തം. കരിവെള്ളൂര് ടൗണില്നിന്ന് 150 മീറ്റര് വടക്കു ഭാഗത്തു സര്വിസ് റോഡിലൂടെ നേരെ പോകേണ്ടതിനു പകരം നിര്മാണത്തിലിരിക്കുന്ന പുതിയ റോഡിലേക്ക് കയറിയതാണ് അപകടത്തിന് കാരണം.
മംഗളൂരുവില്നിന്ന് കണ്ണൂരിലേക്ക് കാറുകളുമായി പോവുകയായിരുന്നു ലോറി. കരിവെള്ളൂര് ടൗണിനടുത്ത് സര്വിസ് റോഡിലൂടെ നേരെ പോകേണ്ടതിനു പകരം നിര്മാണത്തിലിരിക്കുന്ന പുതിയ റോഡിലേക്ക് കയറി. അടിപ്പാത നിര്മാണത്തിന്റെ ഭാഗമായി തറനിരപ്പില് നിന്നും 10 മീറ്റര് ഉയരത്തിലൂടെയാണ് ഇവിടെ റോഡ് കടന്നുപോകുന്നത്. അടിപ്പാതയുടെ ഒരു ഭാഗം മണ്ണിട്ട് ഉയര്ത്തിയിട്ടുമില്ല. 10 മീറ്ററോളം താഴ്ചയിലേക്ക് വീഴുന്നതിന് തൊട്ടുമുമ്പാണ് കാബിന് കുടുങ്ങിയത്. ഡ്രൈവര് സ്ഥലത്തുനിന്ന് ഓടിപ്പോയി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

